Skip to main content

സിപിഐ എം പോളിറ്റ്‌ ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

16.05.2022

ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റുന്നതുപോലുള്ള ചെപ്പടിവിദ്യകൊണ്ട്‌ ബിജെപിക്ക്‌ ഭരണപരാജയം മറയ്‌ക്കാനാകില്ല. സംസ്ഥാനത്തെ പ്രബുദ്ധരായ ജനം ബിജെപിയെ പാഠംപഠിപ്പിക്കും. കാലാവധി അവസാനിക്കാൻ മാസങ്ങൾ ശേഷിക്കേ ത്രിപുരയിൽ മുഖ്യമന്ത്രിയെ മാറ്റിയത്‌ ഭരണം സമ്പൂർണ പരാജയമാണെന്ന്‌ സമ്മതിക്കുന്നതാണ്‌. സംസ്ഥാനത്ത്‌ ഭരണതകർച്ചയാണ്‌. തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമൊന്നും ബിജെപി സർക്കാർ പാലിച്ചില്ല. വികലമായ സാമ്പത്തികനയം ജനത്തിനുമേൽ വലിയ ഭാരം അടിച്ചേൽപ്പിച്ചു. ബിജെപി സർക്കാർ നടത്തിയ അക്രമരാഷ്ട്രീയം ജനാധിപത്യത്തിന്റെ അടിവേരറുത്ത്‌ തെരഞ്ഞെടുപ്പിനെ പ്രഹസനമാക്കി. ഫാസിസ്റ്റ് ആക്രമണം നിയമവാഴ്ചയെ മാത്രമല്ല ഭരണഘടന അവകാശത്തെപ്പോലും ലംഘിക്കുന്നതാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.