സമര പോരാട്ടങ്ങളുടെ എക്കാലത്തെയും ആവേശമാണ് സഖാവ് പാട്യം. കഴിവുറ്റ സംഘാടകൻ, വാഗ്മി, പ്രഗത്ഭ പാർലമെന്റേറിയൻ, എഴുത്തുകാരൻ, കവി, അധ്യാപകൻ, സൈദ്ധാന്തിക പണ്ഡിതൻ എന്നിങ്ങനെ മികവുറ്റ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം.

സമര പോരാട്ടങ്ങളുടെ എക്കാലത്തെയും ആവേശമാണ് സഖാവ് പാട്യം. കഴിവുറ്റ സംഘാടകൻ, വാഗ്മി, പ്രഗത്ഭ പാർലമെന്റേറിയൻ, എഴുത്തുകാരൻ, കവി, അധ്യാപകൻ, സൈദ്ധാന്തിക പണ്ഡിതൻ എന്നിങ്ങനെ മികവുറ്റ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം.
ഒന്നരവർഷം കഴിഞ്ഞാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കും. ഭരണകക്ഷിയായ ബിജെപി ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർടികളും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ വാർഷികദിനമാണ് ഇന്ന്.
സംസ്ഥാന സർക്കാരിന്റെ സംവിധാനവും പ്രവർത്തനവും കേന്ദ്ര സർക്കാരിന്റെ മാതൃകയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. അതിന് പാർലമെന്ററി രീതിയാണുള്ളത്. ഇന്ത്യക്ക് രാഷ്ട്രപതി എന്നതുപോലെ സംസ്ഥാന സർക്കാരിന്റെ തലവൻ ഗവർണറാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെപ്പോലെ സംസ്ഥാന സർക്കാരിന്റെ ഭരണാധികാരി മുഖ്യമന്ത്രിയാണ്.
ബാലസംഘത്തിന്റെ ആറാം സംസ്ഥാന സമ്മേളനം ഒക്ടോബർ 4,5,6 തീയതികളിൽ തൃശൂരിൽ നടക്കുകയാണ്. സമാന്തര വിദ്യാഭ്യാസ സാംസ്കാരിക സംഘടനയായ ബാലസംഘം രാജ്യത്തെ തന്നെ ഏറ്റവും ശക്തമായ കുട്ടികളുടെ സംഘടനയാണ്. ബാലസംഘം പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് എത്തിയ ആളാണ് ഞാനും.
എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടുപോവുകയാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ. ഈ ഐക്യം തന്നെയാണ് കേരളത്തിലെ ഇടതുമുന്നേറ്റങ്ങളുടെ കരുത്ത്. എം എൻ സ്മാരക മന്ദിരത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.
ഗവർണർ പദവിയോട് ഭരണഘടനാപരമായ ആദരവ് പുലർത്തുന്നതാണ് സർക്കാർ നിലപാട്. എന്നാൽ തന്റെ പദവിക്ക് അനുയോജ്യമല്ലാത്ത സമീപനമാണ് ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ് ഗവർണർ. ഭരണഘടനാപരമായ രീതിയിലാണോ ഗവർണറുടെ പ്രവർത്തനം എന്ന് ജനങ്ങൾ സംശയിക്കുന്നു.
കോൺഗ്രസ് നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്‌ക്ക് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് തുടക്കമായിരിക്കുന്നു. 150 ദിവസംകൊണ്ട് 3500 കിലോമീറ്ററിലധികം സഞ്ചരിച്ച് കശ്മീരിലാണ് യാത്രയുടെ സമാപനം. വിലക്കയറ്റത്തിനും വർഗീയതയ്‌ക്കും എതിരെയാണ് ജാഥയെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.
ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യൻ ഷീൻ ലൂക് ഗൊദാർദ് ചലച്ചിത്രത്തെ തന്റെതായ പരീക്ഷണ വഴികളിലൂടെ പുനർനിർവ്വചിക്കുകയായിരുന്നു. അടിമുടി രാഷ്ട്രീയഭരിതമായിരുന്നു ഗൊദാർദിന്റെ വെള്ളിത്തിരയും ജീവിതവും.
സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയപ്പോൾ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. മോറാഴയിലും തളിപ്പറമ്പിലും പ്രവർത്തകർ നൽകിയ ഊഷ്മളമായ സ്വീകരണം മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കരുത്തുപകരുന്നതാണ്.
നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സ. എൻ ഷംസീറിന് അഭിവാദ്യങ്ങൾ
അപര ജീവിതത്തിന് സ്വജീവിതത്തേക്കാൾ മൂല്യമുണ്ടെന്ന പാഠമാണ് ശ്രീ നാരായണ ഗുരു നമ്മെ പഠിപ്പിച്ചത്. മനുഷ്യരനുഭവിച്ചു പോന്ന സകല ചൂഷണങ്ങളിലും നിന്നുമുള്ള വിമോചന സാധ്യത അദ്ദേഹം നിരന്തരം അന്വേഷിച്ചു. ആ അന്വേഷണം തുടരുന്ന ഈ കാലത്തും ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും ചിന്തയും ഏറെ പ്രസക്തമാണ്.