കോൺഗ്രസിന്റെ ഉന്നത നേതാവ് രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗവും അതിൽ തെളിയുന്ന രാഷ്ട്രീയവും ജനാധിപത്യശക്തികളെ ദേശീയമായി അമ്പരപ്പിക്കുന്നതാണ്. അതിനപ്പുറം ഈ കക്ഷിയുടെ ഇന്നത്തെ തനിനിറം വെളിപ്പെടുത്തുന്നതുമാണ്. വയനാട്ടിൽ നിന്ന് ലോക്സഭയിലെത്തിയ എംപി ആറുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് വയനാട്ടിലെത്തിയത്.
