കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരമാണ്. ഈ പ്രചാരണത്തിലേതുപോലെ അല്ല കേരളം എന്ന് വിശദീകരിച്ച് യഥാർഥ കേരളത്തെ ലോകസമക്ഷം ‘കേരളീയം’ ഉയർത്തി കാട്ടും.

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേട്ടങ്ങളെ ഇകഴ്‌ത്തി കാട്ടിയുള്ള പ്രചരണം ഓരോ കേരളീയനും അപമാനകരമാണ്. ഈ പ്രചാരണത്തിലേതുപോലെ അല്ല കേരളം എന്ന് വിശദീകരിച്ച് യഥാർഥ കേരളത്തെ ലോകസമക്ഷം ‘കേരളീയം’ ഉയർത്തി കാട്ടും.
രാജ്യത്ത് രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്രസർക്കാർ വിപണി ഇടപെടലിൽനിന്ന് പൂർണമായും പിൻവാങ്ങി. പൊതുവിതരണ സംവിധാനം പ്രഹസനമായി.
ഇന്ത്യ സ്വതന്ത്രയായിട്ട് ഇന്ന് 76 വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ 77 ാം വർഷത്തിലേക്ക് കടക്കുകയാണ് നമ്മൾ. വൈവിധ്യങ്ങളാൽ സമൃദ്ധമായ ഇന്ത്യ ഏഴര ദശാബ്ദത്തിലധികമായി ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുന്നു എന്നത് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനകരമാണ്.
എണ്ണമറ്റ പോരാട്ടങ്ങളുടെയും ജീവത്യാഗങ്ങളുടേയും ധീരമായ ചെറുത്തുനിൽപ്പുകളുടേയും സമാനതകളില്ലാത്ത സമരവീര്യത്തിന്റെ ആകെത്തുകയാണ് നമ്മുടെ സ്വാതന്ത്ര്യം.
ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനമാണിന്ന്. കൊളോണിയൽ ഭരണത്തിനെതിരെ ധീരരക്തസാക്ഷികൾ ഉൾപ്പെടെ അനേകം ദേശാഭിമാനികൾ ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങൾക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11 മുതൽ 140 നിയോജക മണ്ഡലങ്ങളിലും ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ് സംഘടിപ്പിക്കുക.
തൊഴിലാളി എന്ന വാക്ക് മറന്നുപോയ ഭരണാധികാരികളാണ് രാജ്യം ഭരിക്കുന്നത്. തൊഴിലാളികളുടെയും കൃഷിക്കാരുടെയും
സഹതാപമല്ല, ശക്തമായ രാഷ്ട്രീയ മത്സരമാണ് പുതുപ്പള്ളിയിൽ അരങ്ങേറുക. സഹതാപ മത്സരമാണെന്ന് പറയുന്നത് യുഡിഫ് നേതാക്കളാണ്. തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നത് കൊണ്ടാണിത്. മറ്റു സ്ഥാനാർത്ഥികൾ മത്സരിക്കരുതെന്ന് പോലും ഒരുവേള കോൺഗ്രസിന്റെ നേതാവ് പറഞ്ഞു.
പൊതുസർക്കാർ കടത്തിൽ 71 ശതമാനവും എടുക്കുന്നത് കേന്ദ്രസർക്കാരാണെന്നത് രാജ്യസഭയിൽ സ. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകിയ മറുപടി വ്യക്തമാക്കുന്നു.
ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചു. മുഖ്യമന്ത്രി സ. പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി.
നിങ്ങൾക്കു ഗൗരവമായ ഒരു അസുഖം വന്നു. അടിയന്തര സഹായത്തിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്. ഇത് മാറിമാറി വന്ന എല്ലാ സർക്കാരുകളുടെ കാലത്തും ഉള്ളതാണ്.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണറെയും കമീഷൻ അംഗങ്ങളെയും നിയമിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ ബിൽ കമീഷന്റെ നിഷ്‌പക്ഷതയെ പൂർണമായും തകര്‍ക്കും. ഡൽഹി സർക്കാരിന്റെ അധികാരവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി അട്ടിമറിച്ചതിനു പിന്നാലെയാണ് ഈ നീക്കം.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണർമാരെയും നിശ്ചയിക്കാനുള്ള സമിതിയിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം ഒരു കേന്ദ്രമന്ത്രിയെ നിയോഗിക്കാനുള്ള ബില്ല് ഇതിനുവേണ്ടിയാണ്.
ഹരിയാനയിലെ കലാപബാധിത പ്രദേശമായ നൂഹിൽ സിപിഐ എം പ്രതിനിധിസംഘം സന്ദർശനം നടത്തി. പൊളിറ്റ്‌ബ്യൂറോ അംഗം സ. നീലോത്‌പൽ ബസു, എംപിമാരായ സ. വി ശിവദാസൻ, സ. എ എ റഹിം എന്നിവരടങ്ങിയ സംഘമാണ് കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പുതുപ്പള്ളിയിൽ ക്ഷേമ പെൻഷനുകൾ വാങ്ങിയിരുന്നവരുടെ എണ്ണം 21007 ആയിരുന്നു. ഇന്നോ? 34932 ഗുണഭോക്താക്കൾ. 13925 പേർ പുതുപ്പള്ളിയിൽ കൂടുതലായി പെൻഷൻ വാങ്ങുന്നു. 66 ശതമാനമാണ് വർദ്ധന.