കേരള പൊലീസിന്റെ ഏറ്റവും വലിയ പ്രത്യേകത ഏതെങ്കിലും തരത്തിൽ ആളുകളെ കൊല്ലുന്ന സംഘമായി നമ്മുടെ പൊലീസ് മാറിയിട്ടില്ല എന്നതാണ്. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ചില ഒറ്റപ്പെട്ട സംഭവങ്ങളാണ്. രാജ്യത്ത് പലയിടത്തുനിന്നും കേൾക്കുന്ന വർത്തകൾ നമുക്ക് സ്വസ്ഥത തരുന്നതല്ല.
