മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
