Skip to main content

ലേഖനങ്ങൾ


സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ അനുസ്മരണ സമ്മേളനം വെഞ്ഞാറമൂട്ടിൽ സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു

| 30-08-2024

ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ അനുസ്മരണ സമ്മേളനം വെഞ്ഞാറമൂട്ടിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ, പാർടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ.

കൂടുതൽ കാണുക

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് അനുമതി ലഭിച്ചു

സ. പി രാജീവ് | 29-08-2024

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാറിൻ്റെ അനുമതി ലഭിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് ഉപസമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.

കൂടുതൽ കാണുക

അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്

സ. എ വിജയരാഘവൻ | 29-08-2024

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സിബിഐ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് തോന്നിയതുപോലെ ആളുകളെ പ്രതികളാക്കാനും ഇഷ്ടം പോലെ ഓഴിവാക്കാനും കഴിയില്ല എന്ന സുപ്രീംകോടതിയുടെ ശക്തമായ വാക്കുകൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന് കിട്ടിയ കടുത്ത പ്രഹരമാണ്.

കൂടുതൽ കാണുക

സാമൂഹിക അസമത്വങ്ങളെ പരിപൂർണമായും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ അയ്യങ്കാളിയുടെ സ്മരണ നമുക്ക് ഊർജ്ജം പകരും

സ. പിണറായി വിജയൻ | 28-08-2024

ജാതിമേൽകോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.

കൂടുതൽ കാണുക

സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ സംബന്ധിച്ച എല്ലാ കേസുകളും പ്രത്യേക സംഘം അന്വേഷിക്കും

| 27-08-2024

സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

കൂടുതൽ കാണുക

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ

സ. കെ എൻ ബാലഗോപാൽ | 27-08-2024

എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകും. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകും. ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ആഗസ്റ്റ് മാസത്തെ ഗഡു ഈ ആഴ്ചയിലും സെപ്റ്റംബർ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം.

കൂടുതൽ കാണുക

വയനാട്‌ ദുരിതബാധിതർക്കായി ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും

സ. വീണ ജോർജ് | 26-08-2024

വയനാട്‌ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കുവേണ്ടി കുറഞ്ഞത്‌ ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും. ദുരന്തത്തെ അതിജീവിച്ചെങ്കിലും ഇവരിൽ പലർക്കും ഉറക്കം കിട്ടുന്നില്ല. ചിലർ നിസംഗരായി മാത്രം ഇരിക്കുന്നു. ശബ്ദം കേട്ട്‌ പോലും പേടിക്കുന്നവരുണ്ട്‌.

കൂടുതൽ കാണുക

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ 65 ലക്ഷം രൂപ കൈമാറി

| 26-08-2024

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‍കെടിയു) 65 ലക്ഷം രൂപ കൈമാറി.

കൂടുതൽ കാണുക

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി 23 ലക്ഷം രൂപ കൂടി കൈമാറി

| 26-08-2024

വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി 23 ലക്ഷം രൂപ കൂടി കൈമാറി. AIDWA സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരത്തെ ആദ്യഘട്ടമായി 35 ലക്ഷം രൂപ നൽകിയിരുന്നു.

കൂടുതൽ കാണുക

ഓണക്കാലത്തും ട്രെയിൻ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹം

| 26-08-2024

ഓണക്കാലത്തും ട്രെയിൻ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന റെയിൽവേയുടെ നിലപാട് പ്രതിഷേധാർഹമാണ്. മലയാളികൾ വലിയ തോതിൽ താമസിക്കുന്ന മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബം​ഗളൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക്‌ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തയ്യാറായിട്ടില്ല.

കൂടുതൽ കാണുക

സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 25-08-2024

സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധത അവസാനിപ്പിക്കാൻ എന്തൊക്കെ ചെയ്യണമോ അതെല്ലാം നടപ്പാക്കും. സിനിമ മേഖലയിലെ തെറ്റായ ഒരു പ്രവണതയ്ക്കും കൂട്ടുനിൽക്കാനാകില്ല. അത് ആർക്കെതിരെ എന്നത് പ്രശ്നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീർണത പുതിയ രീതിയിൽ അതിലും ഗുരുതരമായ രീതിയിൽ ഈ മേഖലയിൽ നിലനിൽക്കുന്നു.

കൂടുതൽ കാണുക

സിനിമാ രംഗത്ത് വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കാൻ പ്രത്യേകസംഘം

| 25-08-2024

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾക്ക് തൊഴിൽ മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച അവരുടെ അഭിമുഖങ്ങളും പ്രസ്താവനകളും പുറത്ത് വന്നതിനെ തുടർന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.

കൂടുതൽ കാണുക

കേരള പൊലീസിനെ കൂടുതൽ ജനകീയമാക്കും

സ. പിണറായി വിജയൻ | 25-08-2024

കേരള പൊലീസിനെ കൂടുതൽ ജനകീയമാക്കാനാണ്‌ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. അതിനായി സോഷ്യൽ പൊലീസ്‌ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്‌. സത്യസന്ധതയോടെയും നീതിയോടെയും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌ സർക്കാർ സമീപനം.

കൂടുതൽ കാണുക