ചെറുനഗരങ്ങളിലേക്ക് സർവീസ് നടത്താൻ സഹകരണം ആരാഞ്ഞ് നിരവധി പുതിയ എയർലൈനുകൾ സിയാലിനെ സമീപിച്ചിട്ടുണ്ട്. റഗുലേറ്ററി ഏജൻസികളുടെ അനുമതി ലഭിക്കുന്നമുറയ്‌ക്ക് അത്തരം ചെറുകിട വിമാനക്കമ്പനികൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്നനിലയിൽ പ്രവർത്തിക്കാൻ സിയാൽ സൗകര്യമൊരുക്കും.
