ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണ്. അത് ഞരമ്പുരോഗത്തിന്റെ ഭാഗമാണ്, ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ് ഒരു ആരോപണം.
ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണ്. അത് ഞരമ്പുരോഗത്തിന്റെ ഭാഗമാണ്, ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ് ഒരു ആരോപണം.
മഹാരാജാസിലെ മാർക്ക്‌ലിസ്‌റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. നടപടി സ്വീകരിക്കുന്നതിന് മാധ്യമപ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല.
രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂ. വിശ്വാസികൾക്കും അവിശ്വാസികൾക്കും ജനാധിപത്യപരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന അഹംഭാവമാണ് യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ലോകത്തിനു മുന്നിൽ ഉണ്ടായിരുന്നത്.
മൂന്ന് ദശകങ്ങൾക്കിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തമുണ്ടായി ഒരാഴ്‌ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താനാവാതെ റെയിൽവെയും കേന്ദ്രസർക്കാരും. പ്രാഥമികാന്വേഷണം നടത്തിയ അഞ്ചംഗ റെയിൽവെ ഉദ്യോഗസ്ഥ സംഘത്തിന് ഏകാഭിപ്രായത്തിൽ എത്താനായിട്ടില്ല.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര- സമുന്നത നേതൃത്വമായിരുന്ന സഖാവ് എ വി കുഞ്ഞമ്പു നമ്മെ വിട്ടു പിരിഞ്ഞിട്ട് നാൽപത്തിമൂന്ന് വർഷങ്ങൾ പൂർത്തിയാവുകയാണ്. അസാധാരണമായ ഊർജസ്വലതയോടെ പാർടിയേയും തൊഴിലാളി പ്രസ്ഥാനത്തെയും കെട്ടിപ്പടുക്കാൻ സഖാവ് അവിശ്രമം പോരാടി.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷം നേടുകയുണ്ടായി. 2016-ല്‍ 2400 കോടി രൂപയായിരുന്ന വായ്പാ ആസ്തി 2023 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷം 6500 കോടി രൂപയായി ഉയര്‍ന്നു.
ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമതെത്തി. ഇതാദ്യമായാണ് ഈ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്.
കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന എല്ലാ പദ്ധതികളെയും എതിർത്ത് വികസനത്തെ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. 20 ലക്ഷം നിർധനർക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനത്തിന് പ്രതിപക്ഷം പങ്കെടുത്തില്ല.
ഇന്റർനെറ്റ് സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ് കെ ഫോണിനെ എതിർക്കുന്നത്. കെ ഫോണിന്റെ വരവോടെ വലിയമാറ്റങ്ങളാണ് ഉണ്ടാകാൻപോകുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകും. ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായി മാറും.
കേരളത്തിന്റെ വികസനത്തിനായി യുഡിഎഫ് യോജിച്ച നിലപാട് സ്വീകരിക്കുന്നില്ല. ഈ നിഷേധാത്മക നിലപാട് യുഡിഎഫിന്റെ അന്ത്യംവരുത്തും. സുരക്ഷിത കേരളം ഒരുക്കാനാണ് എഐ കാമറ സ്ഥാപിച്ചത്. അഴിമതിയാരോപണത്തിന് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും അസംബന്ധം പ്രചരിപ്പിക്കുന്നു.
'എല്ലാവര്ക്കും ഇന്റര്‍നെറ്റ്' എന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ്.
കേരളത്തിന്റെ സാങ്കേതിക വിപ്ലവത്തിന് ഇന്ന് സമാരംഭം കുറിക്കുകയാണ്. നൂതന സാങ്കേതികവിദ്യയുടെ വിതരണത്തിൽ ലോകത്തിനു തന്നെ മാതൃകയാവുന്ന ജനകീയ ബദലായി മാറിയ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ഇന്ന് ലോക പരിസ്ഥിതി ദിനം. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളന്വേഷിക്കാനുള്ള ആഹ്വാനമാണ് ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം.
കേരളത്തിന്റെ ഭാവി മാറ്റിമറിക്കുന്ന, നമ്മുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ ഫോൺ ഇന്ന് ജനങ്ങൾക്ക് സമർപ്പിക്കുകയാണ്. ആദ്യഘട്ടത്തിൽ മുപ്പതിനായിരം സർക്കാർ സ്ഥാപനങ്ങളിലും 14000 വീടുകളിലും കെ ഫോൺ ഇൻറർനെറ്റ് കണക്ഷൻ.
കോവിഡ് കാലത്ത് ആഗോള ഇന്ധനവില സൂചിക ഇടിഞ്ഞു. 2016-ൽ സൂചിക 100 ആയിരുന്നത് 2020 ഏപ്രിലിൽ 50 ആയി താഴ്ന്നു. എന്നാൽ കോവിഡ് മാന്ദ്യത്തിൽ നിന്ന് ആഗോള സമ്പദ്ഘടന പുറത്തുകടക്കാൻ തുടങ്ങിയതോടെ സൂചികയും ഉയരാൻ തുടങ്ങി.