ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനമുന്നേറ്റങ്ങളുടെ വിജയമാണ്. സ്വേഛാധിപതിയും വര്‍ഗീയ-കോര്‍പ്പറേറ്റ് സംരക്ഷകനുമായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ജനമുന്നേറ്റങ്ങളുടെ വിജയമാണ്. സ്വേഛാധിപതിയും വര്‍ഗീയ-കോര്‍പ്പറേറ്റ് സംരക്ഷകനുമായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് തിരിച്ചടിയാണ്.
ഇന്ത്യയിൽ ജനാധിപത്യത്തിന്റെ പുറംതോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ശക്തിപ്രാപിക്കുകയാണ്. ഒരു രാജ്യം, ഒരു നേതാവ്, ഒരു നയം എന്ന നിലപാടാണ് ബിജെപി സർക്കാരിന്റേത്. പാർലമെന്റിനെ നോക്കുകുത്തിയാക്കി കോർപറേറ്റുകളുടെ താൽപ്പര്യം നടപ്പാക്കുന്നു.
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനുശേഷം ആദ്യമായി സിപിഐ എം പൊളിറ്റ്ബ്യൂറോ യോഗം ഒമ്പതിന് ഡൽഹിയിൽ ചേരുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചായിരുന്നു പ്രധാന ചർച്ച.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ. പി കെ കുഞ്ഞച്ചൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 33 വർഷം തികയുകയാണ്.
സിപിഐ എം പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീടിൻ്റെ താക്കോൽ പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ കൈമാറി.
1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ടതിന്റെ 100–-ാം വാർഷികമായ 2025ൽ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്ന അജൻഡയോടെയാണ് ബിജെപി പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാനൂറിലേറെ സീറ്റുകൾ നേടുമെന്ന മോദിയുടെ പ്രഖ്യാപനവും അത് ഏറ്റെടുത്ത കോർപറേറ്റ് മാധ്യമങ്ങളുടെ ലക്ഷ്യവുമിതായിരുന്നു.
ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം ഗണ്യമായി കുറച്ച് 2050ഓടെ "കാർബൺ ന്യൂട്രൽ കേരളം" എന്ന ലക്ഷ്യം കൈവരിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായുള്ള കർമപദ്ധതി തയ്യാറാക്കി വരികയാണ്.
കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണം.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് 44 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.
സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി വരിഞ്ഞുമുറുക്കുകയാണ്. മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേരിടേണ്ടി വന്നിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന് പ്രകൃതി ദുരന്തങ്ങളെയാണ് നേരിടേണ്ടി വന്നതെങ്കില്‍ രണ്ടാം സര്‍ക്കാരിന് മറ്റ് പല പ്രതിസന്ധികളുമാണ് നേരിടേണ്ടി വന്നത്.
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്നു മാത്രമല്ല പരാജയപ്പെട്ടവരുടെ ഗണത്തിലാണ് ഈ വിജയം കണക്കാക്കപ്പെടുക.
ജൂൺ 06 കുര്യാത്തി രക്തസാക്ഷി ദിനാചരണം സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.
മുതിർന്ന സിപിഐ എം നേതാവും കർഷക തൊഴിലാളി യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന സ. കെ എസ് ശങ്കരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കേരളത്തിൽ എൽഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019 ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തിൽ പരിശോധിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തിയും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ നടപ്പാക്കും. പോരായ്മകൾ കണ്ടെത്തി അവ പരിഹരിക്കും.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലം.