രാഷ്ട്രം എന്നാൽ എല്ലാം ഒരുപോലെ വേണമെന്ന ശാഠ്യമാണ് ബിജെപിയുടെ ദേശീയത. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുവാൻ അവർ തയ്യാറല്ല. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നുള്ളത്. ഇത് നിലവിലുള്ള ഫെഡറൽ സംവിധാനത്തെ തുരങ്കംവയ്ക്കുന്നതാണ്.
