ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗൗരവമുള്ളവയാണ്. ഹേമ കമ്മിറ്റി ഒരു ജുഡിഷ്യൽ കമ്മിഷനല്ലാത്തതിനാൽ പരാതി ലഭിക്കാതെ സർക്കാരിന് കേസ് എടുക്കാൻ കഴിയില്ല. തൊഴിലിടത്തെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു കമ്മിറ്റി രൂപീകരിച്ചത്.
