വടകര പാര്‍ലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയായ കെ കെ ശൈലജടീച്ചർക്കെതിരെ നടന്ന സൈബര്‍ ആക്രമണം നമ്മുടെ നാടിന്റെ ജനാധിപത്യപരമായ പാരമ്പര്യങ്ങള്ക്കുനേരെ മുഖംതിരിഞ്ഞ് നിൽക്കുന്നതാണ്. വലതുപക്ഷ രാഷ്ട്രീയം ചെന്നെത്തിയ പാപ്പരത്തത്തിന്റെ പുതിയ മുഖമാണത്.
