കിഫ്ബി മസാലാ ബോണ്ട് കേസിൽ ഈഡിയ്ക്കു മുന്നിൽ ഹാജരാകാൻ അവസാന അവസരം നൽകിയിരുന്നത് ഇന്നലെയാണ്. എന്തായാലും കേരള ഹൈക്കോടതി അതു മാറ്റി വെച്ചിട്ടുണ്ട്. അങ്ങനെ ഇത്തവണത്തെ അന്ത്യശാസനം പോയി.

കിഫ്ബി മസാലാ ബോണ്ട് കേസിൽ ഈഡിയ്ക്കു മുന്നിൽ ഹാജരാകാൻ അവസാന അവസരം നൽകിയിരുന്നത് ഇന്നലെയാണ്. എന്തായാലും കേരള ഹൈക്കോടതി അതു മാറ്റി വെച്ചിട്ടുണ്ട്. അങ്ങനെ ഇത്തവണത്തെ അന്ത്യശാസനം പോയി.
കേരളത്തിനെതിരെ വിദ്വേഷ പ്രചരണം ലക്ഷ്യമാക്കി നിർമ്മിച്ച ‘കേരള സ്റ്റോറി’യെന്ന സിനിമ പ്രദർശിപ്പിക്കുമെന്ന തീരുമാനം ദൂരദർശൻ അടിയന്തരമായി പിൻവലിക്കണം.
വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ടാണ്? കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാകകള്‍ ഇത്തവണ ഒഴിവാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്ത്. ഇത് ഭീരുത്വമല്ലെ?
സംഘപരിവാറിന് മുന്നില്‍ സ്വയം മറന്നുനില്ക്കുന്ന കോണ്‍ഗ്രസ്സല്ല, സ്വന്തം പതാക ഒളിപ്പിച്ചു വെക്കുന്ന ഭീരുത്വമല്ല ഈ നാടിന്റെ പ്രതിനിധികളായി ലോക്സഭയിലേക്ക് പോകേണ്ടത്. അവര്‍ക്ക് നല്ല ആശയവ്യക്തതയും നിലപാടില്‍ ദൃഢതയും വേണം.
കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചയേയുള്ളൂ. ഇന്നത്തോടെ പത്രികാസമർപ്പണം പൂർത്തിയാകും. സ്ഥാനാർഥികൾ ഇതിനകംതന്നെ അണിനിരന്നു കഴിഞ്ഞതിനാൽ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ശക്തമായിട്ടുണ്ട്. ആദ്യമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ എൽഡിഎഫുതന്നെയാണ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലുള്ളത്.
സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങൾ സ. പ്രകാശ് കാരാട്ട്, സ. തപൻ സെൻ, സ. ബൃന്ദ കാരാട്ട്, സ. നിലോത്പൽ ബസു എന്നിവരും ചേർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി.
പരാജയഭീതി മൂലമാണ് വര്‍ഗീയ കക്ഷികളെ കോൺഗ്രസ് കൂട്ടുപിടിയ്ക്കുന്നത്. എസ്ഡിപിഐ പിന്തുണയില്‍ ലീഗ് പ്രതികരിക്കുന്നില്ല. എസ്ഡിപിഐ പിന്തുണ വാങ്ങുന്നതിലും ഭേദം അവസാനിപ്പിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞവര്‍ മിണ്ടുന്നില്ല.നേരത്തേ ധാരണ ഉണ്ടാക്കിയിട്ടുണ്ട്.
തന്നെ ചരിത്രം എങ്ങനെ വിലയിരുത്തണമെന്നാവും നമ്മുടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഗ്രഹിക്കുക? കേരളത്തിന് ദ്രോഹമോ ദോഷമോ സംഭവിച്ചു എന്നു കേൾക്കുമ്പോൾ എന്തൊരു ആനന്ദമാണ് അദ്ദേഹത്തിന്. കേരളം ദ്രോഹിക്കപ്പെടുമ്പോൾ ഒരുതരം ക്രൂരമായ സംതൃപ്തിയാണ് അദ്ദേഹത്തിന്.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിനെ സഹായിച്ചുവെന്നും ഇതിനായി ഒരുസംഘം വാഹനത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചുവെന്നുമുള്ള ബിജെപി സംസ്ഥാന നേതാവിന്റെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്.
ഒരുകാലത്ത് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന കോൺഗ്രസ് മെല്ലെ, മെല്ലെ ബിജെപിയായി മാറുകയാണ്. ഓരോ ഘട്ടത്തിലും സ്വന്തം നിലപാട് ഉയർത്തിപ്പിടിക്കുന്നതിനു പകരം ആർഎസ്എസ് നിലപാട് ഉയർത്തിപ്പിടിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. കോൺഗ്രസാണ് ബിജെപിക്ക് ഭരിക്കാൻ അവസരമൊരുക്കി കൊടുക്കുന്നത്.
കേരളത്തിന്റെ സാമ്പത്തികാവശ്യങ്ങൾക്ക് വേണ്ടി ഒന്നിച്ചുനിൽക്കാതെ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന് കൂട്ടുനിൽക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നത്.
കേരളത്തെ ഉപരോധിക്കുന്ന തരത്തിലുള്ള സാമ്പത്തിക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേരളത്തിന്റെ ആവശ്യം പ്രസക്തിയുള്ളതാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിരിക്കുകയാണ്.
ഈ സാമ്പത്തിക വർഷത്തെ ട്രഷറി ഇടപാടുകൾ അവസാനിച്ചു. മാര്‍ച്ച് മാസത്തിൽ 26,000 കോടിയോളം രൂപയാണ് ട്രഷറിയില്‍നിന്നും വിതരണം ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000 കോടി രൂപയായിരുന്നു. എല്ലാ മേഖലയ്ക്കും ആവശ്യമായ പണം ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു.
2017 മാർച്ച് 20ന് അർദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് കുടക് സ്വദേശിയും കാസർകോട് പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന റാലി തെരഞ്ഞെടുപ്പ് രംഗത്ത് ഏറെ പ്രാധാന്യമുണ്ടാക്കുന്ന ഒന്നാണ്. ബിജെപിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് റാലി. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് റാലിക്കുണ്ടായത്.