കോൺഗ്രസും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കഴിഞ്ഞ ഏറെ നാളുകളായി തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പുകമറ ഉയർത്തുക എന്നത് സ്ഥിരം പരിപാടിയായി വച്ച് പുലർത്തുകയാണ്.

കോൺഗ്രസും ബിജെപിയും ഒരു വിഭാഗം വലതുപക്ഷ മാധ്യങ്ങളും കേരളത്തിന്റെ പ്രിയങ്കരനായ മുഖ്യമന്ത്രി സ. പിണറായി വിജയനെതിരെ കഴിഞ്ഞ ഏറെ നാളുകളായി തികച്ചും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുടെ പുകമറ ഉയർത്തുക എന്നത് സ്ഥിരം പരിപാടിയായി വച്ച് പുലർത്തുകയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കഴിഞ്ഞ തവണ നടന്ന തിരഞ്ഞെടുപ്പിലേറ്റ പ്രഹരത്തിന്റെ ആഘാതത്തിൽ നിന്ന് ഇന്നും ബിജെപി മുക്തമായിട്ടില്ല.
സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണം.
മെയ് 28, 76-ാം പഴശ്ശി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഉരുവച്ചാലില്‍ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. പി ജയരാജന്‍ സംസാരിച്ചു.
നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വിധി നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ആ ഘട്ടത്തിൽത്തന്നെയാണ് എൽഡിഎഫ് സർക്കാരിന്റെ എട്ടാം വാർഷികം കടന്നുപോകുന്നത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന സുപ്രധാനമായ ഇടപെടലുകൾ വിവിധ ഘട്ടങ്ങളിൽ ഇടതുപക്ഷം നടത്തിയിട്ടുണ്ട്.
കെഎസ്എഫ്ഇ ഓഫീസേഴ്‌സ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ നാലാമത് സ്നേഹഭവനത്തിന്റെ താക്കോൽ കൈമാറ്റം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. എ കെ ബാലൻ നിർവഹിച്ചു.
ഗാസയിൽ ഇസ്രായേൽ ഭരണകൂടം തുടർന്നുവരുന്ന സാമ്രാജ്യത്വ അതിക്രമങ്ങൾ ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. റഫയിൽ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പുകളിൽ ഇസ്രായേൽ സൈന്യം ഇന്നലെ നടത്തിയ ബോംബാക്രമണത്തിൽ 45 ഓളം ജീവനുകൾ പൊലിഞ്ഞെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വടകരയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായി വർഗീയ, അശ്ലീല പ്രചാരണം നടത്തിയത് യുഡിഎഫ് ആണ്. അതിലൊന്നും ഉത്തരവാദിത്വമില്ലെന്ന് അവർ പറഞ്ഞപ്പോഴും കേസുകളിൽ അറസ്‌റ്റിലായതെല്ലാം യുഡിഎഫുകാരാണ്. ഒഞ്ചിയത്തെ യോഗത്തിൽ ആർഎംപി നേതാക്കൾ നടത്തിയ പരാമർശങ്ങളും അവരുടെ നയം തെളിയിച്ചു.
തങ്ങളുടെ സ്വന്തം നിലയ്‌ക്ക് കാര്യങ്ങൾ ചെയ്യാമെന്നാണ് ചില ഗവർണർമാർ കരുതുന്നത്. അവരുടെ പ്രവൃത്തികൾ അതാണ് വ്യക്തമാക്കുന്നത്.
മഴക്കെടുതിയുടെ ദുരിതം പരിഹരിക്കാൻ യോഗം ചേരുന്നത് തടയുന്ന തെരഞ്ഞെടുപ്പുകമീഷൻ ബിജെപിയും പ്രധാനമന്ത്രിയും നടത്തുന്ന മുസ്ലീം വിരോധ പ്രചാരണത്തിനെതിരെ നാവനക്കുന്നില്ല. കമീഷന്റെ പരിഗണന ഏതിനാണ് എന്ന് ഇതിൽനിന്ന് വ്യക്തമാണ്.
ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും സർക്കാർ ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാം.
ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ തീരുമാനിച്ചിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. ഈ വർഷത്തെ മദ്യനയം സംബന്ധിച്ച പ്രാഥമിക ആലോചന പോലും ആരംഭിച്ചിട്ടില്ല. പ്രാഥമിക ആലോചന പോലും ആരംഭിക്കാത്ത വിഷയത്തിൽ വാർത്തകളുടെ കുത്തൊഴുക്കാണ് പല മാധ്യമങ്ങളിലും കഴിഞ്ഞ കുറച്ചുദിവസമായി നടക്കുന്നത്.
സംസ്ഥാനത്തെ എക്‌സൈസ് നയത്തിൽ എന്തോ ചർച്ച നടന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്‌തുതയ്‌ക്ക് നിരക്കുന്നതല്ല. പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സർക്കാരോ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ, എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ഗവർണർ നടത്തുന്നത്. സംസ്ഥാനത്തെ സർവകലാശാലകൾ സമഗ്രമായ പുരോഗതിയിലൂടെ കടന്നു പോകുന്ന സമയത്ത് പ്രശനങ്ങൾ സൃഷ്ടിക്കുകയാണ് ഗവർണർ. കൃത്യമായുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് സർവകലാശാലകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഉണ്ടായത്.
ഇന്ത്യയിൽ തൊണ്ണൂറുകൾമുതൽ നടപ്പാക്കിവരുന്ന നിയോലിബറൽ സാമ്പത്തികനയമാണ് മോദി സർക്കാർ പിന്തുടരുന്നത്. ഈ നയത്തിന്റെ ഫലമായി ഏതാനും വ്യക്തികളുടെ കൈവശം സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുകയും സാമ്പത്തിക അസമത്വം പതിന്മടങ്ങ് വർധിക്കുകയും ചെയ്തു. ഉയർന്ന തൊഴിലില്ലായ്മയ്‌ക്കും ഇതു കാരണമായി.