കേരളത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൂന്നാഴ്ചയേയുള്ളൂ. ഇന്നത്തോടെ പത്രികാസമർപ്പണം പൂർത്തിയാകും. സ്ഥാനാർഥികൾ ഇതിനകംതന്നെ അണിനിരന്നു കഴിഞ്ഞതിനാൽ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ശക്തമായിട്ടുണ്ട്. ആദ്യമേ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ എൽഡിഎഫുതന്നെയാണ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലുള്ളത്.
