സിപിഐ എം എടക്കാട് ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന സഖാവ് ചന്ദ്രൻ കീഴുത്തള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിസ്വവര്‍ഗ്ഗത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം.

സിപിഐ എം എടക്കാട് ഏരിയ കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്ന സഖാവ് ചന്ദ്രൻ കീഴുത്തള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിസ്വവര്‍ഗ്ഗത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായിരുന്നു അദ്ദേഹം.
ആഗസ്റ്റ് 11 സ. ടി കെ ഗംഗാധരൻ രക്തസാക്ഷി ദിനാചാരണം കാസറഗോഡ് ഉദ്ഘാടനം ചെയ്തു.
മുൻ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ കെ കുട്ടി അഹമ്മദ്‌കുട്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗം, നിയമസഭാംഗം, മന്ത്രി എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്‌ചവെക്കാൻ സാധിച്ച നേതാവായിരുന്നു അദ്ദേഹം.
കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. രണ്ട് ഉരുൾപൊട്ടലുകളിലായി ചൂരൽമലയിലെയും മുണ്ടക്കൈയിലെയും അട്ടമലയിലെയും പുഞ്ചിരിമട്ടത്തെയും ജനവാസകേന്ദ്രങ്ങൾ ചരിത്രത്തിന്റെ ഭാഗമായി.
മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ് പാർടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്.
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയും മുൻകേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ വി തോമസിന്റെ ഭാര്യ ഷേർളി തോമസിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കെ വി തോമസിന്റെയും കുടുംബത്തിന്റെയും വേദനയിൽ ഒപ്പം ചേരുന്നു.
വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനും പൂർണ്ണമായും തകർന്നുപോയ ഒരു നാടിന്റെ പുനർനിർമ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി സംഭാവനകളാണ് എത്തുന്നത്. വയനാടിന് സഹായഹസ്തമായി കണ്ണൂർ വിസ്‌മയ അമ്യൂസ്മെന്റ് പാർക്ക് 15 ലക്ഷം രൂപ കൈമാറി.
സിപിഐ എം ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗവും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകനുമായ വി വിനീതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അപ്രതീക്ഷിതമായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
മുതിർന്ന സിപിഐ എം നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ സഖാവ് കെ എൻ രവീന്ദ്രനാനാഥ് രചിച്ച ‘ഒരു ചുവന്ന സ്വപ്‌നം’ എന്ന പുസ്‌തകം എം കെ സാനു മാഷിന് നൽകി പ്രകാശനം ചെയ്തു. കമ്യൂണിസ്‌റ്റ് ലോകം ആവിർഭവിക്കുമെന്ന ശുഭാപ്‌തിവിശ്വാസം അദ്ദേഹത്തിന്റെ എല്ലാ രചനകളിലും നമുക്ക് കാണാനാകും.
കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ചു. അർജുന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ഏത് പ്രയാസങ്ങളിലും പാർടിയും സർക്കാരും കൂടെയുണ്ടാകുമെന്ന് സ. എം വി ഗോവിന്ദൻ മാസ്റ്റർ അർജുന്റെ കുടുംബത്തിന് ഉറപ്പ് നൽകി.
വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വിദ്വേഷവും വെറുപ്പും പരത്തുന്നത് ഗുണകരമാകില്ല.
ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ യു സി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹത്തിന് പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി. അടിയന്തരാവസ്ഥയിൽ ക്രൂരമായ പൊലീസ് മർദനത്തിനും വിധേയനായി.