വൈജ്ഞാനിക മുന്നേറ്റത്തിൻ്റെ പാതയിൽ തളിപ്പറമ്പ് അതിവേഗം കുതിക്കുകയാണ്. നവീന പഠനസാധ്യതകളും നൂതന സാങ്കേതികവിദ്യയും കൗമാരങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോയ്ക്ക് തുടക്കമായി. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടി അന്ന ബെൻ ടേണിങ് പോയിന്റ് മൂന്നാം എഡിഷൻ ഉദ്ഘാടനംചെയ്തു.
