Skip to main content

സെക്രട്ടറിയുടെ പേജ്


ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം

09/05/2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണ്. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന്‌ എതിരായി തെരഞ്ഞെടുപ്പിൽ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്.

കൂടുതൽ കാണുക

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ മറവിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആസൂത്രിത അക്രമണങ്ങൾക്കെതിരെ എൽഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു

09/05/2024

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന്റെ മറവിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആസൂത്രിത അക്രമണങ്ങൾക്കെതിരെ എൽഡിഎഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത്‌ ശിവന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

08/05/2024

സൂപ്പർഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത്‌ ശിവന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. യോദ്ധയും നിർണയവും ഗാന്ധർവവുമടക്കം എക്കാലവും ഓർത്തിരിക്കുന്ന ചിത്രങ്ങൾ സംഭാവന ചെയ്‌താണ്‌ സംഗീത്‌ ശിവന്റെ മടക്കം.

കൂടുതൽ കാണുക

റിപ്പോർട്ടിങ്ങിനിടെ പാലക്കാട്‌ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

08/05/2024

റിപ്പോർട്ടിങ്ങിനിടെ പാലക്കാട്‌ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ജോലിയുടെ ഭാഗമായി ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഉണ്ടായ ദുരന്തം അത്യന്തം വേദനാജനകമാണ്.

കൂടുതൽ കാണുക

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ സഖാവ് എ വി ബാബുവിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

08/05/2024

സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ സഖാവ് എ വി ബാബുവിന്റെ നിര്യാണത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു. മോറാഴയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യുവമുഖങ്ങളിലൊന്നിനെയാണ് സഖാവിന്റെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നത്.

കൂടുതൽ കാണുക

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു

08/05/2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ വിജയികൾക്കുള്ള സമ്മാനദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ മുഖ്യാതിഥിയായി.

കൂടുതൽ കാണുക

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്

08/05/2024

രാഷ്ട്രീയ ചരിത്രത്തില്‍ ഇല്ലാത്ത വര്‍ഗീയതയാണ് വടകരയില്‍ യുഡിഎഫ് ഭാഗത്തുനിന്ന് ഉണ്ടായത്. എന്നിട്ടിപ്പോൾ അവർ മത സൗഹാര്‍ദത്തിന് വേണ്ടി പ്രചാരണം സംഘടിപ്പിക്കും എന്നാണ് പറയുന്നത്. കള്ളന്‍ മാലപൊട്ടിച്ച് ഓടുമ്പോള്‍ കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്‌ചയാണിത്.

കൂടുതൽ കാണുക

ചലച്ചിത്ര താരം കനകലതയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

06/05/2024

ചലച്ചിത്ര താരം കനകലതയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാടകവേദിയിൽ നിന്ന്‌ വെള്ളിത്തരയിലേക്കെത്തിയ കനകലത നിരവധി മലയാള സിനിമകളിൽ വേഷമിട്ടു. സിനിമ, സീരിയൽ രംഗത്ത്‌ നിറഞ്ഞുനിന്ന അവരുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൂടുതൽ കാണുക

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു

06/05/2024

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നിരവധി പ്രമുഖ സാഹിത്യകാരന്മാരുടെ രചനകൾ അഭ്രപാളിയിലേക്ക്‌ പകർത്തിയ അദ്ദേഹം സാഹിത്യകാരന്മാരുടെ സംവിധായകനായിരുന്നു. വാണിജ്യമൂല്യം മാത്രം ലക്ഷ്യമിട്ടായിരുന്നില്ല അദ്ദേഹം സിനിമയെ സമീപിച്ചത്‌.

കൂടുതൽ കാണുക

സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ വൈസ് ചെയർമാനുമായ സ. വാഴയിൽ ശശിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

06/05/2024

സിപിഐ എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ വൈസ് ചെയർമാനുമായ സ. വാഴയിൽ ശശിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അര നൂറ്റാണ്ട് കാലം തലശ്ശേരിയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്നു സ. ശശി.

കൂടുതൽ കാണുക

മുതിർന്ന കലാകാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

05/05/2024

മുതിർന്ന കലാകാരൻ കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രമാണിയോളം തലയെടുപ്പുണ്ടായിരുന്ന കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും പൂരപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

കൂടുതൽ കാണുക

സ. ഒ വി നാരായണന് ആദരാഞ്ജലി

03/05/2024

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

കൂടുതൽ കാണുക