വിദ്യാഭ്യാസ രംഗത്ത് കേരളം നൽകിക്കൊണ്ടിരിക്കുന്ന ലോക മാതൃകയ്ക്ക് അടിസ്ഥാനം പ്രാഥമിക വിദ്യാഭ്യാസം തൊട്ട് നൽകുന്ന പ്രാധാന്യമാണ്. അറിവിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നതിന് ഓരോരുത്തരെയും പ്രാപ്തരാക്കുന്നതിന് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം ഏറെ സഹായകമായിട്ടുണ്ട്.
