ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാന ശത്രു ബിജെപിയാണ്. അവരെ നേരിടാൻ, മതനിരപേക്ഷ ഉള്ളടക്കമുള്ള, ജനാധിപത്യ സ്വഭാവമുള്ള, എല്ലാ പാർടികളെയും യോജിപ്പിച്ച് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതയ്‌ക്കനുസരിച്ച് ഫലപ്രദമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്തണം. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാകണം ലക്ഷ്യം.
