സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയപ്പോൾ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. മോറാഴയിലും തളിപ്പറമ്പിലും പ്രവർത്തകർ നൽകിയ ഊഷ്മളമായ സ്വീകരണം മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കരുത്തുപകരുന്നതാണ്.

സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കണ്ണൂരിലെത്തിയപ്പോൾ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. മോറാഴയിലും തളിപ്പറമ്പിലും പ്രവർത്തകർ നൽകിയ ഊഷ്മളമായ സ്വീകരണം മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കരുത്തുപകരുന്നതാണ്.
നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സ. എൻ ഷംസീറിന് അഭിവാദ്യങ്ങൾ
അപര ജീവിതത്തിന് സ്വജീവിതത്തേക്കാൾ മൂല്യമുണ്ടെന്ന പാഠമാണ് ശ്രീ നാരായണ ഗുരു നമ്മെ പഠിപ്പിച്ചത്. മനുഷ്യരനുഭവിച്ചു പോന്ന സകല ചൂഷണങ്ങളിലും നിന്നുമുള്ള വിമോചന സാധ്യത അദ്ദേഹം നിരന്തരം അന്വേഷിച്ചു. ആ അന്വേഷണം തുടരുന്ന ഈ കാലത്തും ശ്രീ നാരായണ ഗുരുവിന്റെ ജീവിതവും ചിന്തയും ഏറെ പ്രസക്തമാണ്.
സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കണ്ണൂരിൽ എത്തിയപ്പോൾ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തലശേരി, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ പ്രിയസഖാക്കളെ അഭിവാദ്യം ചെയ്തു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സ. ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 24 വർഷം പൂർത്തിയാവുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയും ഇടതുപക്ഷ പ്രസ്ഥാനവും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചവരിൽ ഒരാളാണ് അദ്ദേഹം.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത
സഖാവ് എം ബി രാജേഷിന് അഭിവാദ്യങ്ങൾ
സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി പങ്കെടുത്ത പൊതുയോഗം അനശ്വര രക്തസാക്ഷികളായ സഖാക്കള്‍ ഹഖിന്റെയും മിഥിലാജിന്‍റെയും അനുസ്മരണ സമ്മേളനമായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിനമാണ് സഖാക്കളെ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയത്.
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അക്രമം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് - ബിജെപി ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. കഴിഞ്ഞദിവസം നടന്ന എൽഡിഎഫ് ജാഥയിലേക്ക് കടന്നുകയറി അക്രമം നടത്താൻ ആർഎസ്എസ് പ്രവർത്തകർ ശ്രമം നടത്തിയിരുന്നു.
ഗവർണർ പദവിയും ഇടപെടലുകളും ദേശവ്യാപകമായി അപായകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെയും ആർഎസ്എസ്–ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛ സംസ്ഥാനങ്ങളിൽ നടപ്പാക്കാനുള്ള ഉപകരണമായി ഗവർണർമാരെ മാറ്റിയിരിക്കുകയാണ്.
നവ ഉദാരവൽക്കരണത്തിനും വർഗീയ ഫാസിസത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടത്തിൽ തൊഴിലാളി‐കർഷകാദി വിഭാഗങ്ങളെ എങ്ങനെ ഇന്ന് അണിനിരത്താമെന്ന് ചിന്തിക്കുമ്പോൾ സഖാവ് കൃഷ്ണപിള്ളയെപ്പോലുള്ള നേതാക്കൾ നയിച്ച പാത സ്മരിക്കാം.
ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് നൽകിയ സന്ദേശങ്ങൾ ലോകം പ്രത്യേകം ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നാൽ, രണ്ടു പേരുടെയും പ്രസംഗങ്ങൾ കേട്ടുതഴമ്പിച്ച വാചകമടിയായി പരിമിതപ്പെട്ടു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം രാജ്യവ്യാപകമായി ആഘോഷിക്കുന്ന വേളയാണിത്.