മാധ്യമങ്ങളെ പുറത്താക്കിയ ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഫാസിസ്റ്റ് സമീപനമാണ്. കെെരളി ടിവിയെയും മീഡിയ വണ്ണിനെയും വാർത്താസമ്മേളനത്തിൽ നിന്ന് ഗവർണർ പുറത്താക്കിയതിനെ കുറിച്ച് മറ്റു മാധ്യമങ്ങൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
