മുതിർന്ന സിപിഐ എം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നിര്യാണത്തിലൂടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത്. ഇതിഹാസതുല്യമായ ജീവിതം നയിച്ച അദ്ദേഹത്തിന്റെ വിയോഗം കമ്യൂണിസ്റ്റ് പാർടികൾക്കും രാജ്യത്തിനാകെയും തീരാനഷ്ടമാണ്.

സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയും മുൻകേന്ദ്രമന്ത്രിയുമായ പ്രൊഫ. കെ വി തോമസിന്റെ ഭാര്യ ഷേർളി തോമസിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കെ വി തോമസിന്റെയും കുടുംബത്തിന്റെയും വേദനയിൽ ഒപ്പം ചേരുന്നു.
വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരുദ്ധാരണത്തിനും പൂർണ്ണമായും തകർന്നുപോയ ഒരു നാടിന്റെ പുനർനിർമ്മാണത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി സംഭാവനകളാണ് എത്തുന്നത്. വയനാടിന് സഹായഹസ്തമായി കണ്ണൂർ വിസ്‌മയ അമ്യൂസ്മെന്റ് പാർക്ക് 15 ലക്ഷം രൂപ കൈമാറി.
സിപിഐ എം ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗവും ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബികയുടെ മകനുമായ വി വിനീതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അപ്രതീക്ഷിതമായ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ ഒപ്പം ചേരുന്നു.
മുതിർന്ന സിപിഐ എം നേതാവും ട്രേഡ് യൂണിയൻ സംഘാടകനുമായ സഖാവ് കെ എൻ രവീന്ദ്രനാനാഥ് രചിച്ച ‘ഒരു ചുവന്ന സ്വപ്‌നം’ എന്ന പുസ്‌തകം എം കെ സാനു മാഷിന് നൽകി പ്രകാശനം ചെയ്തു. കമ്യൂണിസ്‌റ്റ് ലോകം ആവിർഭവിക്കുമെന്ന ശുഭാപ്‌തിവിശ്വാസം അദ്ദേഹത്തിന്റെ എല്ലാ രചനകളിലും നമുക്ക് കാണാനാകും.
കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ചു. അർജുന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ഏത് പ്രയാസങ്ങളിലും പാർടിയും സർക്കാരും കൂടെയുണ്ടാകുമെന്ന് സ. എം വി ഗോവിന്ദൻ മാസ്റ്റർ അർജുന്റെ കുടുംബത്തിന് ഉറപ്പ് നൽകി.
വയനാട്ടിലെ അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വിദ്വേഷവും വെറുപ്പും പരത്തുന്നത് ഗുണകരമാകില്ല.
ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ യു സി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹത്തിന് പത്രപ്രവർത്തന രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാനായി. അടിയന്തരാവസ്ഥയിൽ ക്രൂരമായ പൊലീസ് മർദനത്തിനും വിധേയനായി.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. വലിയ മഴക്കെടുതിയെയാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്. സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും സർക്കാർ സംവിധാനങ്ങൾ ചെയ്യുന്നുണ്ട്.

വലിയ മഴക്കെടുതിയാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുഴുവൻ പാർടി പ്രവർത്തകരും അടിയന്തരമായി രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങണം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു.