തളിപ്പറമ്പിൻ്റെ സന്തോഷകേന്ദ്രമാകാൻ, ജനങ്ങളുടെ ആഘോഷങ്ങളുടെ ഇടമാകാൻ ഹാപ്പിനസ് സ്ക്വയർ നാടിന് സമർപ്പിച്ചു. സാംസ്‌കാരിക കേന്ദ്രം, കൺവെൻഷൻ സെൻ്റർ, കോഫി പാർക്ക്, റീഡിംഗ് കഫേ തുടങ്ങിയ സൗകര്യങ്ങളോടെയുള്ള ആധുനിക സംവിധാനമാണിത്. എംഎൽഎയുടെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ചാണ് ഹാപ്പിനസ് സ്ക്വയർ നിർമ്മിച്ചത്.
