ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും കടന്നുപോയ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ അതുല്യ കലാകാരൻ സൃഷ്ടിച്ചെടുത്തത്. ആ കഥാപാത്രങ്ങളെല്ലാം ഒരു തിരശ്ശീലയിലെന്ന പോലെ നമ്മുടെ മനസ്സിലെത്തുകയാണ്. മലയാള ഹാസ്യ ചിത്രങ്ങളുടെ പൊതുസ്വഭാവത്തെ തന്നെ പൊളിച്ചെഴുതി ജനഹൃദയങ്ങൾ ഏറ്റെടുത്ത സംവിധായകനായിരുന്നു സിദ്ദിഖ്.
