ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കേരളം മുന്നിൽത്തന്നെയുണ്ടാകും. ഏക സിവിൽ കോഡ് വൈവിധ്യമാർന്ന ഇന്ത്യയെ ഇല്ലാതാക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ചർച്ചചെയ്യാനാണ് 15ന് കോഴിക്കോട്ട് സെമിനാർ സംഘടിപ്പിക്കുന്നത്. അതിൽ വർഗീയവാദികൾക്ക് പ്രവേശനമില്ലെന്ന് കൃത്യമായി പറഞ്ഞതാണ്.
