Skip to main content

സെക്രട്ടറിയുടെ പേജ്


പ്രതിസന്ധിഘട്ടത്തിലും മുന്നോട്ടുപോകാനും അവയെ മുറിച്ചു കടക്കാനും സഖാവ് പി കെ കുഞ്ഞച്ചന്റെ ഓർമ്മകൾ നമുക്ക് കരുത്തു പകരും

15/06/2023

സഖാവ് പി കെ കുഞ്ഞച്ചന്റെ വേർപാടിന് മുപ്പത്തിരണ്ട് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. ജീവിത സാഹചര്യങ്ങളോടും സാമൂഹ്യ അനീതിയോടും സന്ധിയില്ലാതെ സമരം ചെയ്ത സഖാവ്, പാർടി കേന്ദ്ര കമ്മിറ്റി അംഗമായും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.

കൂടുതൽ കാണുക

നവകേരള നിർമിതിയുടെ മറ്റൊരു ക്രിയാത്മകമായ ഇടപെടലാണ് ലോക കേരള സഭ

12/06/2023

ലോകത്തിന്റെ ഏത് കോണിലേക്ക് മലയാളികൾ സഞ്ചരിക്കുന്നുവോ അവിടെക്കെല്ലാം അവർ തന്റെ സ്വപ്നങ്ങൾക്കൊപ്പം നാടിനെയും കൊണ്ടുപോകുന്നു. ലോകത്ത് എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം കേരളവുമുണ്ട്. ലോക കേരള സഭയുടെ ആത്യന്തികമായ പ്രസക്തി അതുതന്നെയാണ്.

കൂടുതൽ കാണുക

തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടും

11/06/2023

മഹാരാജാസിലെ മാർക്ക്‌ലിസ്‌റ്റ്‌ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. നടപടി സ്വീകരിക്കുന്നതിന്‌ മാധ്യമപ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ല.

കൂടുതൽ കാണുക

രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂ

11/06/2023

രാജ്യത്തെ മതപരമായി വേർതിരിക്കാനുള്ള ശ്രമം മതനിരപേക്ഷതകൊണ്ടുമാത്രമേ പ്രതിരോധിക്കാൻ കഴിയൂ. വിശ്വാസികൾക്കും അവിശ്വാസികൾക്കും ജനാധിപത്യപരമായി ജീവിക്കാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്ന അഹംഭാവമാണ് യഥാർഥത്തിൽ ഇന്ത്യക്കാർക്ക് ലോകത്തിനു മുന്നിൽ ഉണ്ടായിരുന്നത്.

കൂടുതൽ കാണുക

പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ പാർടിയെ നയിച്ച സഖാവ് എ വി കുഞ്ഞമ്പു പകർന്ന കരുത്തും ഊർജ്ജവും പാർടിക്ക് എക്കാലവും പ്രചോദനം നൽകുന്നതാണ്

08/06/2023

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര- സമുന്നത നേതൃത്വമായിരുന്ന സഖാവ് എ വി കുഞ്ഞമ്പു നമ്മെ വിട്ടു പിരിഞ്ഞിട്ട് നാൽപത്തിമൂന്ന് വർഷങ്ങൾ പൂർത്തിയാവുകയാണ്. അസാധാരണമായ ഊർജസ്വലതയോടെ പാർടിയേയും തൊഴിലാളി പ്രസ്ഥാനത്തെയും കെട്ടിപ്പടുക്കാൻ സഖാവ് അവിശ്രമം പോരാടി.

കൂടുതൽ കാണുക

കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന എല്ലാ പദ്ധതികളെയും എതിർത്ത്‌ വികസനത്തെ സ്തംഭിപ്പിക്കാനാണ്‌ പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്

07/06/2023

കേരളത്തിന്റെ വികസനക്കുതിപ്പിനുതകുന്ന എല്ലാ പദ്ധതികളെയും എതിർത്ത്‌ വികസനത്തെ സ്തംഭിപ്പിക്കാനാണ്‌ പ്രതിപക്ഷവും കേന്ദ്രസർക്കാരും ശ്രമിക്കുന്നത്. 20 ലക്ഷം നിർധനർക്ക്‌ സൗജന്യമായി ഇന്റർനെറ്റ്‌ കൊടുക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്‌ഘാടനത്തിന്‌ പ്രതിപക്ഷം പങ്കെടുത്തില്ല.

കൂടുതൽ കാണുക

കേരളത്തിന്റെ വികസനത്തിനെതിരായ നിലപാട്‌ യുഡിഎഫിന്റെ അന്ത്യംവരുത്തും

06/06/2023

കേരളത്തിന്റെ വികസനത്തിനായി യുഡിഎഫ്‌ യോജിച്ച നിലപാട്‌ സ്വീകരിക്കുന്നില്ല. ഈ നിഷേധാത്മക നിലപാട്‌ യുഡിഎഫിന്റെ അന്ത്യംവരുത്തും. സുരക്ഷിത കേരളം ഒരുക്കാനാണ്‌ എഐ കാമറ സ്ഥാപിച്ചത്‌. അഴിമതിയാരോപണത്തിന്‌ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്‌. എന്നിട്ടും അസംബന്ധം പ്രചരിപ്പിക്കുന്നു.

കൂടുതൽ കാണുക

കേരളം കണക്ടാവും ഹൈ സ്പീഡിൽ

05/06/2023

കേരളത്തിന്റെ സാങ്കേതിക വിപ്ലവത്തിന് ഇന്ന് സമാരംഭം കുറിക്കുകയാണ്. നൂതന സാങ്കേതികവിദ്യയുടെ വിതരണത്തിൽ ലോകത്തിനു തന്നെ മാതൃകയാവുന്ന ജനകീയ ബദലായി മാറിയ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൂടുതൽ കാണുക

അറിവിന്റെ വാതായനങ്ങൾ തുറന്ന് പുതിയ അധ്യയന വർഷത്തിലേക്ക് കടന്ന എല്ലാ കുട്ടികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ

01/06/2023

വിദ്യാഭ്യാസ രംഗത്ത് കേരളം നൽകിക്കൊണ്ടിരിക്കുന്ന ലോക മാതൃകയ്ക്ക് അടിസ്ഥാനം പ്രാഥമിക വിദ്യാഭ്യാസം തൊട്ട് നൽകുന്ന പ്രാധാന്യമാണ്. അറിവിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നതിന് ഓരോരുത്തരെയും പ്രാപ്തരാക്കുന്നതിന് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം ഏറെ സഹായകമായിട്ടുണ്ട്.

കൂടുതൽ കാണുക

കമ്യൂണിസ്റ്റുകാർ നേതൃത്വം നൽകുന്ന സർക്കാരിനെ ഒരു കാരണവുമില്ലാതെ ശിക്ഷിക്കുന്നതിനാണ് ആർഎസ്‌എസ്‌ പ്രചാരകായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്

01/06/2023

കേരളത്തിന്‌ കടമെടുക്കാവുന്ന വായ്‌പാപരിധിയിൽ വൻ വെട്ടിക്കുറവ്‌ വരുത്തിക്കൊണ്ട്‌ കേന്ദ്ര ധനമന്ത്രാലയം ഉത്തരവായി. ധന ഉത്തരവാദിത്വ നിയമമനുസരിച്ച്‌ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം വായ്‌പയെടുക്കാനുള്ള അനുവാദമുണ്ട്‌.

കൂടുതൽ കാണുക

ഒരേ നുണ ആവർത്തിച്ച് രമേശ് ചെന്നിത്തല കേരളീയ സമൂഹത്തെ പരിഹസിക്കുന്നു

28/05/2023

ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായകമായി എന്ന കണക്കുകൾ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസ്സൊടുങ്ങി.

കൂടുതൽ കാണുക

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി കേരളത്തെ തകർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ പ്രതികാര ബുദ്ധിയോടെ കേന്ദ്രസർക്കാരും ബിജെപിയും നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം

28/05/2023

കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ തകർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ പ്രതികാര ബുദ്ധിയോടെ കേന്ദ്രസർക്കാരും ബിജെപിയും നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

കൂടുതൽ കാണുക