സിപിഐ എം സംസ്ഥാന സമ്മേളന ദീപശിഖ ജാഥ വയലാറില്‍ നിന്ന് ആരംഭിച്ചു. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്തു.

സിപിഐ എം സംസ്ഥാന സമ്മേളന ദീപശിഖ ജാഥ വയലാറില്‍ നിന്ന് ആരംഭിച്ചു. പാർടി പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ദീപശിഖ ജാഥ ഉദ്ഘാടനം ചെയ്തു.
സിപിഐ എം സംസ്ഥാന സമ്മേളന പതാക ജാഥ കയ്യൂരില്‍ നിന്നും പ്രയാണം ആരംഭിച്ചു. പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ജാഥ ഉദ്ഘാടനം ചെയ്തു. സ. എം സ്വരാജാണ് ജാഥ ലീഡർ, സ. വത്സൻ പനോളിയാണ് ജാഥ മാനേജർ. സ. അനുശ്രീ ജാഥ അംഗമാണ്. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഏഹ്സാൻ ജഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷലിപ്തമായ രാഷ്ട്രീയമാണ് സംഘപരിവാർ എന്നും പയറ്റിയത്. 2002 ൽ ഗുജറാത്തിൽ സംഭവിച്ചതും അതുതന്നെയായിരുന്നു.
ഇടപ്പള്ളി സമരത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം എന്നിവർ പങ്കെടുത്തു.
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടക്കില്ലെന്ന് വലതുപക്ഷം പ്രചരിപ്പിച്ച പല കാര്യങ്ങളും കഴിഞ്ഞ ഒമ്പത് വർഷ ഭരണത്തിൽ നടന്നുവെന്നതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ആഗോള നിക്ഷേപ സംഗമം. കൊച്ചിയിൽ നടന്ന സംഗമത്തിൽ 26 രാജ്യങ്ങളിൽ നിന്നായി 3000 സംരംഭകർ പങ്കെടുത്തു.
ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളുമായി സിപിഐ എം സമരസപ്പെട്ടിരിക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്. രഹസ്യരേഖകൾതന്നെ സിപിഐ എം വിതരണം ചെയ്തെന്നാണ് മാതൃഭൂമിയുടെ കണ്ടെത്തൽ.
സിപിഐ എം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായുള്ള "കേരളമാണ് മാതൃക"ചരിത്രപ്രദർശനത്തിന് കൊല്ലം ആശ്രമം മൈതാനിയിൽ തുടക്കമായി. പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. കെ എൻ ബാലഗോപാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. മാർച്ച് 9 വരെയാണ് ചരിത്രപ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്ക് എതിരെ സിപിഐ എം നേതൃത്വത്തിൽ തിരുവനന്തപുരം രാജ്ഭവനിൽ നടത്തിയ ഉപരോധ സമരം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാട്ടത്തിന്റെ ധീര ചരിത്രം രചിച്ച ഭഗത് സിംഗ്, സുഖ്ദേവ്, രാജ് ഗുരു എന്നീ വിപ്ലവകാരികളുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. സാമ്രാജ്യത്വ വിരുദ്ധതയിലൂന്നിയ വിപ്ലവത്തിലൂടെ മാത്രമേ യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകൂ എന്ന് ഉറച്ചു വിശ്വസിച്ചവരാണിവർ.
സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എ വി റസലിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പാർടി ജില്ലാ സമ്മേളനം സഖാവിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്.
തീക്ഷ്ണമായ സമരപോരാട്ടങ്ങൾ നയിച്ച ജനകീയ നേതാവിനെയാണ് സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും നാടിനാകെയും നികത്താനാകാത്ത വിടവാണ് റസലിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
സിപിഐ എം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി. 2025 മാർച്ച് 6 മുതൽ 9ന് കൊല്ലത്ത് സംസ്ഥാന സമ്മേളനവും ഏപ്രിൽ 2 മുതൽ 6 വരെ തമിഴ്നാട് മധുരയിൽ 24-ാം പാർടി കോൺഗ്രസും നടക്കും.
വലിയ പ്രകൃതിക്ഷോഭമുൾപ്പെടെ അതിജീവിക്കുന്നതിനായി മലയാളികളാകെ ഒറ്റക്കെട്ടായി നിൽക്കുമ്പോഴും കേരളത്തിനായി സഹായമൊന്നും ചെയ്യാൻ തയ്യാറല്ലെന്ന നിലപാട് വ്യക്തമാക്കുന്ന കേന്ദ്രബജറ്റാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നത്.
കേരളത്തെയും വയനാടിനേയും അവഗണിയ്ക്കുന്ന കേന്ദ്ര ബജറ്റ് ആണ് ഇത്തവണ പാർലമെൻ്റിൽ അവതരിപ്പിച്ചത്. ഒരു വലിയ പ്രകൃതി ദുരന്തത്തിൽ നിന്നും അതിജീവിക്കാനായി പൊരുതുന്ന വയനാടിനെ ബജറ്റിൽ പരിഗണിക്കാത്തത് കേന്ദ്രം കേരളത്തോട് ചെയ്യുന്ന ക്രൂരതയാണ്.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉണർത്താനുതകുന്ന പരിപാടികൾ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്.