കേന്ദ്ര ബജറ്റ് സാമ്പത്തിക വളർച്ച മുരടിപ്പിക്കും. അസമത്വം വർദ്ധിപ്പിക്കും. ജനദുരിതം ഏറും. കേരളത്തെ കൂടുതൽ വിഷമത്തിലാക്കും.

കേന്ദ്ര ബജറ്റ് സാമ്പത്തിക വളർച്ച മുരടിപ്പിക്കും. അസമത്വം വർദ്ധിപ്പിക്കും. ജനദുരിതം ഏറും. കേരളത്തെ കൂടുതൽ വിഷമത്തിലാക്കും.
ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾക്കായി ചെറുവിരലനക്കാൻ തയ്യാറില്ല, കോർപ്പറേറ്റ് പ്രീണനം മാത്രമാണ് ഉദ്ദേശം എന്ന് പ്രഖ്യാപിക്കുന്ന ബജറ്റാണ് യൂണിയൻ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശാജനകമായിട്ടുള്ളതാണ്.
കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ കാറ്റിൽപ്പറത്തി, തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്ക് മാത്രം രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി സഹായങ്ങൾ പ്രഖ്യാപിക്കുന്നതാണ് ഈ ബജറ്റ്.
രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനം. ഇത് ക്ഷമിക്കാൻ പറ്റാത്തതാണ്. കോർപ്പറേറ്റുകൾക്ക് കോടികൾ ആനുകൂല്യങ്ങൾ കോരിച്ചൊരിയുന്നവർ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതാണ്.
സഖാവ് ധീരജ് രാജേന്ദ്രൻ സ്മാരക പഠന ഗവേഷണ കേന്ദ്രം തളിപ്പറമ്പിൽ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനായി. ഇടുക്കി പൈനാവ് ഗവ.
കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യമായ എംയിസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കേന്ദ്ര ബജറ്റിൽ അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നത്.
2025-26 ലെ കേന്ദ്ര ബജറ്റ് വിദ്യാഭ്യാസ മേഖലയുടെ വിശാലമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബജറ്റ് പരാജയപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള നീക്കിവയ്ക്കലുകളെ സംബന്ധിച്ച് കാര്യമായ ആശങ്ക ഉയർത്തിയിട്ടുണ്ട്.
വർഗീയതക്കെതിരെ തന്റെ ജീവിതം തന്നെ പോരാട്ടമാക്കിയ സാകിയ ജഫ്രി ഓർമയായിരിക്കുന്നു.
കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര വാര്‍ഷിക പൊതുബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹം. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു.
2025ലെ കേന്ദ്ര ബജറ്റിൽ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണ്. കേന്ദ്രത്തിന് രാഷ്ട്രീയമായി താല്പര്യമുള്ള സ്ഥലങ്ങളിൽ കൂടുതൽ കാര്യങ്ങൾ അനുവദിച്ചു. എല്ലാവരോടും തുല്യ സമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ ആദ്യ മൻ കി ബാത്തിൽ (ജനുവരി 19ന്) ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം നിലനിൽക്കുമോയെന്ന, 1950കളിൽ ഉയർന്ന ആശങ്കകൾ അസ്ഥാനത്തായെന്ന് അഭിമാനത്തോടെ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിഏഴാം വാർഷികമാണ് ഇന്ന്. ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ആ മൂല്യങ്ങൾ.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികമാണ് ജനുവരി 30. രാഷ്‌ട്ര ഭരണനേതൃത്വത്തിൽ വരാതെതന്നെ രാഷ്ട്രപിതാവായി ഇന്ത്യൻ ജനത ഏക മനസ്സോടെ അംഗീകരിച്ച നേതാവായിരുന്നു അദ്ദേഹം. അപ്പോൾ അദ്ദേഹത്തെ വധിച്ചവരോ. അവർ മറ്റൊരിന്ത്യ ലക്ഷ്യംവച്ചവരാണ്.
പ്രതിവർഷം കേരളത്തിന് വേണ്ടത് 4,200 കോടിരൂപയുടെ സ്പിരിറ്റാണ്. ഇത് കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനായാൽ വരുമാനവും തൊഴിലും ലഭിക്കും. നിലവിൽ ജിഎസ്‌ടി നഷ്‌ടം മാത്രം 210 കോടി രൂപയാണ്. എഥനോൾ ഫാക്ടറിക്കെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ദുരൂഹമാണ്.