മധ്യേഷ്യയിൽ മതനിരപേക്ഷ നിലപാട് സ്വീകരിച്ച സർക്കാരുകളെ അട്ടിമറിക്കുകയെന്നതാണ് അമേരിക്കൻ നയം. അഫ്ഗാനിസ്ഥാനിൽ തുടങ്ങി ഇറാഖിലേക്കും ലിബിയയിലേക്കുമെത്തിയ ആ ഇടപെടൽ സിറിയയിലേക്കും വ്യാപിച്ചിരിക്കുകയാണ്. അസദ് സർക്കാരിന്റെ പതനവും ജൊലാനിയുടെ എച്ച്ടിഎസ് അധികാരത്തിലേറിയതും അതിലേക്കാണ് വിരൽചൂണ്ടുന്നത്.
