Skip to main content

ലേഖനങ്ങൾ


ഭയാനകമായ ഒരു സാംക്രമിക രോഗത്തെ നേരിടുമ്പോൾ കുൽസിത പ്രവർത്തനങ്ങൾ നടത്തുന്നവരുടെ ദുഷ്‌ട ചിന്ത തിരിച്ചറിയണം

സ. പി കെ ശ്രീമതി ടീച്ചർ | 16-09-2023

കോഴിക്കോട്ട്‌ നിപ്പ രോഗബാധയുടെ ലക്ഷണം കണ്ട ഉടൻ സംസ്ഥാന സർക്കാറും ആരോഗ്യ വകുപ്പും ജില്ലാ ഭരണകേന്ദ്രവും നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.

കൂടുതൽ കാണുക

മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിച്ചു

സ. ആർ ബിന്ദു | 15-09-2023

മലയാളി വിദ്യാർത്ഥികൾക്ക് നിപ്പ നെഗറ്റീവ് റിപ്പോർട്ട് വേണമെന്ന ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഉത്തരവ് പിൻവലിച്ചു.

ഉത്തരവ് പിൻവലിക്കാമെന്ന് യൂണിവേഴ്സിറ്റി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ട്രൈബൽ യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ ആശയവിനിമയത്തിലാണ് തീരുമാനമായത്.

കൂടുതൽ കാണുക

പൊതു വിദ്യാഭ്യാസ രംഗത്ത് കേരള സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങൾക്ക് ഉദാഹരണം

സ. വി ശിവൻകുട്ടി | 15-09-2023

പൊതു വിദ്യാഭ്യാസ രംഗത്ത് കേരള സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റം മനസിലാക്കാൻ ഈയൊരു ചിത്രം മാത്രം മതി. നേരത്തെ ഷഹല ഷെറിൻ എന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി ഗവൺമെന്റ് സർവ്വജന ഹൈസ്കൂളിൽ പണി പൂർത്തിയാവുന്ന കെട്ടിടമാണ് ഇത്. ലിഫ്റ്റ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയാണ് നിർമ്മാണം.

കൂടുതൽ കാണുക

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനും കങ്കാണിപ്പണിക്കും എതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ഇന്നേയ്ക്ക് 70 വയസ്സ്

| 15-09-2023

തുറമുഖത്തെ പ്രാകൃതമായ ചാപ്പ സമ്പ്രദായത്തിനും കങ്കാണിപ്പണിക്കും എതിരെ മട്ടാഞ്ചേരിയിൽ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും ഇന്നേയ്ക്ക് 70 വയസ്സ്.

കൂടുതൽ കാണുക

ഉച്ചഭക്ഷണ പദ്ധതി; പാചക തൊഴിലാളികൾക്കുള്ള കേന്ദ്ര വിഹിതവും ലഭിച്ചിട്ടില്ല

| 14-09-2023

പാചക തൊഴിലാളികൾക്ക് കേന്ദ്ര വിഹിതം അറുന്നൂറ് രൂപയും സംസ്ഥാന വിഹിതം നാന്നൂറ് രൂപയും അടക്കം മാസം ആയിരം രൂപയാണ് ഓണറേറിയമായി നൽകാൻ കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പാചക തൊഴിലാളികൾക്ക് കേരളം പ്രതിമാസം നൽകുന്നത് പന്ത്രണ്ടായിരം മുതൽ പതിമൂവായിരത്തി അഞ്ഞൂറ് രൂപയാണ്.

കൂടുതൽ കാണുക

കൂടുതല്‍ നിപ പരിശോധനകള്‍ വേഗത്തില്‍ നടത്താന്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബ് സജ്ജമാക്കി

സ. വീണ ജോർജ് | 14-09-2023

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് രോഗനിര്‍ണയത്തിന് വിന്യസിക്കുന്ന രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ മൊബൈല്‍ ലാബിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ബി.എസ്.എല്‍. ലെവല്‍ 2 ലാബാണ് സജ്ജമാക്കിയിരിക്കുന്നത്.

കൂടുതൽ കാണുക

കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം

സ . എളമരം കരീം എംപി | 14-09-2023

കേരളത്തിന്റെ അഭിമാനമായ കെൽട്രോണിനെ നിയമസഭയിൽ അപമാനിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ മാപ്പ് പറയണം. പൊതുമേഖലാ സ്ഥാപനങ്ങളെ പഴി പറഞ്ഞ് എല്ലാം സ്വകാര്യവത്കരിക്കുകയും വിറ്റു തുലയ്ക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ നയങ്ങളുടെ കുഴലൂത്തുകാരനായി കോൺഗ്രസ് നേതാവായ താങ്കൾ മാറി എന്നത് ലജ്ജാകരമാണ്.

കൂടുതൽ കാണുക

‘നിർമ്മിത ബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ ഐ എച്ച് ആർ ഡിയുടെ ആഭിമുഖ്യത്തിൽ കോൺക്ലേവ് സംഘടിപ്പിക്കും

സ. പിണറായി വിജയൻ | 14-09-2023

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി നിർമ്മിത ബുദ്ധിയുടെ സാധ്യതകളെ എങ്ങനെ ഉപയോഗിക്കാമെന്നതിനെ പറ്റിയുള്ള അന്താരാഷ്ട്ര കോൺക്ലേവ് സെപ്തംബർ 30ന് ആരംഭിക്കുകയാണ്.

കൂടുതൽ കാണുക

ഭിന്നശേഷിക്കാരുടെ ഉല്‍പ്പന്നങ്ങൾ സർക്കാർ ശൃംഖലയിൽ വിറ്റഴിക്കാൻ സഹായിക്കും

സ. ആർ ബിന്ദു | 13-09-2023

ഗുണമേന്മയും വില്‍പ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ എൽഡിഎഫ് സർക്കാർ സഹായിക്കും.

കൂടുതൽ കാണുക

വോട്ടിനു മേലുള്ള പണാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്

സ. ടി എം തോമസ് ഐസക് | 13-09-2023

കള്ളപ്പണത്തിന്റെ നീരാളിപ്പിടിത്തമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നേരിടുന്ന ഏറ്റവും ഗൗരവമായിട്ടുള്ള വെല്ലുവിളി. ലോകത്തെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായി ഇന്ത്യയിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് മാറിയിരിക്കുന്നു.

കൂടുതൽ കാണുക

നിപ കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസ് കേൾക്കാൻ സംവിധാനമൊരുക്കും

സ. വി ശിവൻകുട്ടി | 13-09-2023

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ. എ. എസിന് നിർദേശം നൽകി.

കൂടുതൽ കാണുക

സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ. ജോൺ ബ്രിട്ടാസ് എംപി റെയിൽവേ മന്ത്രിക്ക് കത്തയച്ചു

| 13-09-2023

സംസ്ഥാനത്ത്‌ സർവീസ് നടത്തുന്ന ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ. ജോൺ ബ്രിട്ടാസ് എംപി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിന് കത്തയച്ചു.

കൂടുതൽ കാണുക

നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിച്ചു

സ. പിണറായി വിജയൻ | 12-09-2023

കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടു പേർ രോഗബാധ കാരണം മരണമടഞ്ഞു. 4 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചതിൽ 2 പേർക്ക് നിപ പോസിറ്റീവും 2 പേർക്ക് നിപ നെഗറ്റീവുമാണ്.

കൂടുതൽ കാണുക

സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുന്നു

സ. പി കെ ബിജു | 12-09-2023

കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ബിജെപിയും കോൺഗ്രസും ഗൂഢശ്രമം നടത്തുകയാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇഡി ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി സഹകരണ മേഖലയാകെ കരിനിഴലിലാക്കാനാണ്‌ നീക്കം.

കൂടുതൽ കാണുക

കഞ്ഞിയിൽ മണ്ണുവാരിയിടുന്നതിനും പ്രതിപക്ഷ പിന്തുണ

സ. കെ എൻ ബാലഗോപാൽ | 12-09-2023

കുട്ടികളുടെ ഉച്ചഭക്ഷണത്തിലും കഞ്ഞിയിലും വരെ കേന്ദ്ര സർക്കാർ മണ്ണുവാരിയിടുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.

കൂടുതൽ കാണുക