Skip to main content

ലേഖനങ്ങൾ


കിഫ്ബിക്കു യുഡിഎഫിന് ബദൽ ഇല്ല

സ. ടി എം തോമസ് ഐസക് | 22-09-2023

കിഫ്ബിക്കു യുഡിഎഫിന്റെ ബദൽ എന്ത്? പ്രതിപക്ഷനേതാവിന്റെ ബദൽ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയതുപോലെ ഓരോന്നിനും പ്രത്യേക കമ്പനികൾ സ്ഥാപിച്ചു വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വായ്പകള്‍ സ്വീകരിച്ചു നടപ്പാക്കുകയെന്നതാണ്.

കൂടുതൽ കാണുക

ഇന്ത്യയിൽ 25 വയസ്സിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതർ

| 22-09-2023

രാജ്യത്തെ 25 വയസ്സിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതരാണെന്ന്‌ പഠന റിപ്പോർട്ട്‌. അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ സസ്റ്റൈനബിൾ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വർക്കിങ്‌ ഇന്ത്യ 2023" റിപ്പോർട്ടിലാണ്‌ കണ്ടെത്തൽ.

കൂടുതൽ കാണുക

ശ്രീനാരായണഗുരുവിന്റെ ഓർമ്മ, സമത്വത്തിലധിഷ്ഠിതമായ നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങൾക്ക് ഊർജ്ജം പകരും

സ. പിണറായി വിജയൻ | 22-09-2023

ആധുനിക കേരളത്തിന് അടിത്തറ പാകിയ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് ഉദ്ഘോഷിച്ച ഗുരു കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയായി നിലകൊണ്ടു.

കൂടുതൽ കാണുക

കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാൻ കേന്ദ്രത്തിന്റെ ആസൂത്രിത നീക്കം

സ. ഇ പി ജയരാജൻ | 21-09-2023

പിണറായി വിജയൻ സര്‍ക്കാരിലൂടെ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. പിണറായി സർക്കാരിന് കീഴിൽ സംസ്ഥാനം നേടിയ പുരോഗതിയെ യുഡിഎഫും ബിജെപിയും ഭയക്കുകയാണ്.

കൂടുതൽ കാണുക

ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം ഗൗരവതരം

സ. എം എ ബേബി | 21-09-2023

പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണ്. അവിടെ നടന്ന സംഭവത്തെക്കുറിച്ച് സഖാവ് രാധാകൃഷ്ണൻ തന്നെ വളരെ വ്യക്തമായി പറഞ്ഞു കഴിഞ്ഞതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ പോകുന്നില്ല.

കൂടുതൽ കാണുക

40 കോടി രൂപയുടെ നിക്ഷേപവുമായി മഹാരഷ്ട്രയിൽ നിന്നുള്ള സുപ്രീം ഡെകോർ കേരളത്തിൽ

സ. പി രാജീവ് | 21-09-2023

40 കോടി രൂപയുടെ മാനുഫാക്ചറിങ്ങ് യൂണിറ്റ് ഗുജറാത്തിൽ തുടങ്ങണോ കർണാടകയിൽ തുടങ്ങണോ എന്ന ചോദ്യത്തിനൊടുവിൽ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൽ ആകൃഷ്ടരായി കാസർഗോഡ് ജില്ലയിലേക്ക് കടന്നുവന്ന സ്ഥാപനമാണ് സുപ്രീം ഡെകോർ.

കൂടുതൽ കാണുക

കേരളത്തിൽ നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐസിഎംആർ അംഗീകാരം

സ. വീണ ജോർജ് | 20-09-2023

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താന്‍ ഐസിഎംആര്‍. അംഗീകാരം നല്‍കി. ലെവല്‍ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികള്‍ക്കാണ് അംഗീകാരം നല്‍കുന്നത്. ഇതിനായി എസ്ഒപി തയ്യാറാക്കും.

കൂടുതൽ കാണുക

മോദി സർക്കാർ ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നു

സ. പി രാജീവ് | 20-09-2023

നാനാത്വത്തിൽ ഏകത്വമെന്നത്‌ ഇന്ത്യയുടെ മുഖമുദ്രയാണ്. എന്നാൽ, ആ വൈവിധ്യത്തെ മോദി സർക്കാർ തകർക്കുകയാണ്. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഏക സിവിൽ കോഡ്‌ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമം. വൈവിധ്യത്തിനുപകരം ഒരു രാജ്യം, ഒരു ഭാഷാ നയമാണ്‌ മുന്നോട്ടുവയ്ക്കുന്നത്‌.

കൂടുതൽ കാണുക

കേരളത്തെ തകർക്കാമെന്ന് ഒരു വർഗീയ ശക്തിയും കരുതേണ്ട

സ. എ വിജയരാഘവൻ | 19-09-2023

രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ ബഹുദൂരം മുന്നോട്ടു പോയിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പത്ത് മുഴുവനും ഏതാനും കുടുംബങ്ങളുടെ സ്വത്താക്കി മാറ്റാൻ ശ്രമിക്കുകയാണ്. ഇതിനെതിരെ തൊഴിലാളി വർഗവും മതേതര പ്രസ്ഥാനങ്ങളും യോജിച്ച പോരാട്ടത്തിന് അണിനിരക്കണം.

കൂടുതൽ കാണുക

കേന്ദ്ര ബിജെപി സർക്കാരിന് യുഡിഎഫ് കൂട്ട് നിൽക്കുന്നത് എന്തിന്?

സ. ടി എം തോമസ് ഐസക് | 19-09-2023

പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ കടുത്ത ആക്ഷേപം കിഫ്ബിയെക്കുറിച്ചാണ്. ബജറ്റിനു പുറത്തെടുത്ത തുക കടമെടുപ്പിൻ്റെ പരിധിയിൽ വരുമെന്നു പ്രതിപക്ഷം മുന്നറിയിപ്പു നൽകിയിരുന്നതാണ്.

കൂടുതൽ കാണുക

മണിപ്പൂർ കലാപത്തെ തുടർന്ന് പഠനം മുടങ്ങിയ വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് കണ്ണൂർ സർവകലാശാലയിൽ ഉപരിപഠനത്തിനായി എത്തി

സ. കെ കെ ശൈലജ ടീച്ചർ | 19-09-2023

മണിപ്പൂരിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘത്തെ കണ്ണൂർ വിമാനത്താവളത്തിൽ സ്വീകരിച്ചു. കലാപം രൂക്ഷമായതിനെ തുടർന്ന് പഠനം ഉപേക്ഷിക്കേണ്ടിവന്ന വിദ്യാർത്ഥികളാണ് കേരളത്തിലെ വിവിധ സർവകലാശാലകളിൽ തുടർപഠനത്തിനായി എത്തുന്നത്.

കൂടുതൽ കാണുക

നിപ വൈറസിനേക്കാൾ വിനാശകരമായ വെറുപ്പിന്റെ പ്രചാരകരെയും നാം കരുതി ഇരിക്കണം

സ. എം ബി രാജേഷ് | 18-09-2023

മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരളമാകെ കോഴിക്കോടെ ജനങ്ങള്‍ക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പമുണ്ട്. പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നത്. നിപ്പയെന്ന് സംശയം തോന്നിയപ്പോൾ തന്നെ ആരോഗ്യമന്ത്രി നേരിട്ടെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി.

കൂടുതൽ കാണുക

നിപ പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസംഘം

സ. വീണ ജോർജ് | 18-09-2023

കോഴിക്കോട് നിപ പ്രതിരോധം ഊർജിതമായി നടക്കുകയാണ്. രാവിലെ കോർ കമ്മിറ്റി യോഗം ചേർന്ന് നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ച ഹൈ റിസ്ക് സമ്പർക്കപ്പട്ടികയിലുള്ള 61 സാംപിളുകളുടെ ഫലം നെഗറ്റീവ് ആണ്.

കൂടുതൽ കാണുക

മോദി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിൽ

സ. ഇ പി ജയരാജൻ | 18-09-2023

കേന്ദ്ര ബിജെപി ഭരണത്തിൽ രാജ്യം അരക്ഷിതാവസ്ഥയിലായി. വർഗീയത വളർത്തുക മാത്രമാണ്‌ കേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സർവമേഖലയിലും രാജ്യത്ത്‌ ജനജീവിതം ദുസ്സഹമായി. കാർഷികമേഖല പാടെ തകർന്നു.

കൂടുതൽ കാണുക

കേന്ദ്രത്തിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തിനെതിരെ രാജ്ഭവന് മുന്നിൽ എൽഡിഎഫ് സത്യഗ്രഹം

സ. ഇ പി ജയരാജൻ | 16-09-2023

ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21ന്‌ രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ ഒരു മണി വരെ രാജ്‌ഭവന്‌ മുന്നില്‍ സത്യഗ്രഹം നടത്തും.

കൂടുതൽ കാണുക