Skip to main content

ലേഖനങ്ങൾ


മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ ആർഎസ്എസ് ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്

സ. എം എ ബേബി | 27-10-2023

പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻസിഇആർടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചിരിക്കുന്നു.

കൂടുതൽ കാണുക

കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന് എതിരായ കടന്നാക്രമങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധ നിര സൃഷ്ടിക്കാനും മുന്നോട്ടു കുതിക്കാനുമുള്ള പ്രചോദനമാണ് പുന്നപ്ര-വയലാർ സമരത്തിന്റെ ആവേശകരമായ ഓർമ്മകൾ

സ. പിണറായി വിജയൻ | 27-10-2023

ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന് 77 വയസ്സ് പൂർത്തിയാവുകയാണ്.

കൂടുതൽ കാണുക

ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന പേര്‌

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 27-10-2023

എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന്‌ ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്‌’ എന്നാക്കുന്നത്‌ ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണ്. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട്‌ മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ പേര്‌.

കൂടുതൽ കാണുക

ബിജെപി വന്നാലും പ്രശ്നമല്ല സിപിഐ എം ജയിക്കരുത് എന്നതാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാട്, ഈ ബിജെപി അനുകൂലനിലപാടാണ്‌ യഥാർഥത്തിൽ ഇന്ത്യ കൂട്ടായ്മയെ തകർക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 27-10-2023

ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന വിഷലിപ്തമായ പ്രചാരണമാണ് ‘ഇന്ത്യ’ കൂട്ടായ്‌മയെ സിപിഐ എം തകർക്കാനാണ് ശ്രമിക്കുന്നത് എന്ന്. ‘ഇന്ത്യ’ കൂട്ടായ്‌മയെ തകർക്കാൻ ബിജെപിയിൽനിന്ന് സിപിഐ എം അച്ചാരം വാങ്ങിയെന്ന ആരോപണംപോലും പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയുണ്ടായി.

കൂടുതൽ കാണുക

ടെൽ അവീവിൽ നിന്ന് ഇസ്രായേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും പലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണ്

സ. എം സ്വരാജ് | 27-10-2023

കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു.

രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും

കൂടുതൽ കാണുക

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ ഏട്‌ എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിന്‌ 77 വയസ്സ്‌

| 27-10-2023

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ ഏട്‌ എഴുതിച്ചേർത്ത പുന്നപ്ര- വയലാർ ജനകീയമുന്നേറ്റത്തിന്‌ 77 വയസ്സ്‌. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്ക്‌ രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ്‌ പുന്നപ്ര– വയലാറിന്റേത്‌.

കൂടുതൽ കാണുക

ഇന്ത്യയെന്ന സംജ്ഞ പ്രതിനിധാനം ചെയ്യുന്ന ഉൾച്ചേർക്കലിന്റെ രാഷ്ട്രീയത്തെ സംഘപരിവാർ ഭയപ്പെടുന്നു

സ. പിണറായി വിജയൻ | 26-10-2023

ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ല.

കൂടുതൽ കാണുക

സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ "ഇന്ത്യ" എന്നതിന്‌ പകരം "ഭാരത്‌" എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നു, കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കും

സ. വി ശിവൻകുട്ടി | 26-10-2023

സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ "ഇന്ത്യ" എന്നതിന്‌ പകരം "ഭാരത്‌" എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നു. കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കും. 1 മുതൽ 10 വരെ എസ്‌സിഇആർടി തയ്യാറാക്കുന്ന പുസ്‌തകമാണ്‌ കേരളത്തിലെ സ്‌കൂളുകളിൽ. വിദ്യാഭ്യാസം കൺകറന്റ്‌ ലിസ്‌റ്റിലാണ്‌.

കൂടുതൽ കാണുക

മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടി, കേന്ദ്രത്തിന് സവർക്കറുടെ നിലപാട്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 26-10-2023

മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണ്. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നത്. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്.

കൂടുതൽ കാണുക

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് രോഗങ്ങൾ ബാധിച്ച സംഭവത്തിൽ കേരളത്തിലെ കോൺഗ്രസ്സും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും ഒരക്ഷരം മിണ്ടുന്നില്ല

സ. ആനാവൂർ നാഗപ്പൻ | 26-10-2023

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് (ബി, സി) എന്നീ രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്. ആറിനും 16-നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായത്.

കൂടുതൽ കാണുക

നോട്ടുനിരോധനം പൂർണപരാജയം, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ തെളിയിക്കുന്നു

സ. പിണറായി വിജയൻ | 25-10-2023

നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ്‌ തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം നടപ്പാക്കുന്നത്‌ എന്നായിരുന്നു അവകാശവാദം. എന്നാൽ, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന്‌ പിന്നീടുവന്ന കണക്കുകൾ തെളിയിക്കുന്നു.

കൂടുതൽ കാണുക

ഇന്ത്യൻ സ്വാതന്ത്ര്യസമര പാരമ്പര്യത്തെ ആർഎസ്എസ് ഭയക്കുന്നു

സ. എം എ ബേബി | 25-10-2023

ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യത്തിന്റെ ഒരു ജൈവരൂപമാണ് രവീന്ദ്രനാഥ ടാഗോര്‍ 1901ല്‍ സ്ഥാപിച്ച ശാന്തിനികേതന്‍. വിദ്യാഭ്യാസത്തെക്കുറിച്ച് ടാഗോറിന്റെ വ്യത്യസ്തമായ ചിന്തകളുടെ ഒരു ഉല്പന്നമാണ് ഇത്. പില്‍ക്കാലത്ത് ഇവിടെ വിശ്വഭാരതി എന്ന സാര്‍വദേശീയ സര്‍വകലാശാലയും ടാഗോര്‍ സ്ഥാപിച്ചു.

കൂടുതൽ കാണുക

ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 25-10-2023

ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നത്. ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു.

കൂടുതൽ കാണുക

അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 24-10-2023

കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും. ബിജെപി സർക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോൾ എൽഡി എഫ് സർക്കാർ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറും.

കൂടുതൽ കാണുക

പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷിക വാരാചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

| 23-10-2023

സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു പുന്നപ്ര-വയലാർ.

കൂടുതൽ കാണുക