കുത്തകമുതലാളിമാരെ സംരക്ഷിച്ച് നവലിബറൽ നയങ്ങൾക്ക് അനുസരിച്ചു പ്രവർത്തിച്ചുപോരുന്ന രാജ്യത്തെ കോൺഗ്രസ്, ബിജെപി സർക്കാരുകളാണ് നമ്മുടെ മലയോര ജനതയുടെ സാമ്പത്തിക അടിത്തറ തകർത്തത്.

കുത്തകമുതലാളിമാരെ സംരക്ഷിച്ച് നവലിബറൽ നയങ്ങൾക്ക് അനുസരിച്ചു പ്രവർത്തിച്ചുപോരുന്ന രാജ്യത്തെ കോൺഗ്രസ്, ബിജെപി സർക്കാരുകളാണ് നമ്മുടെ മലയോര ജനതയുടെ സാമ്പത്തിക അടിത്തറ തകർത്തത്.
ആർഎസ്എസിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിനായി ബിജെപി സർക്കാർ ഗവർണർമാരെ ചട്ടുകമാക്കുകയാണ്. കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമെല്ലാം ഗവർണർമാരെ ഉപകരണമാക്കുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ശിഥിലമാക്കാനും അട്ടിമറിക്കാനുമാണ് ഗവർണർമാരെ ഉപയോഗിക്കുന്നത്.
ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 76 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ.
ഭരണവും അധികാരവും തങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതും അതുവഴി ഭരണഘടനയുടെ ഫെഡറൽ ഘടനയെ ദുർബലപ്പെടുത്തുന്നതും നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ മുഖമുദ്രയാണ്.
കേരളത്തിലെ റബ്ബർ കൃഷി തകർത്തേ അടങ്ങൂവെന്ന വാശിയിലാണ് കേന്ദ്ര സർക്കാർ. 1947-ലെ റബ്ബർ ആക്ട് പിൻവലിച്ച് പകരം റബ്ബർ (പ്രോത്സാഹനവും വികസനവും) ബിൽ 2022 നിയമമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര വാണിജ്യ വകുപ്പ്. ഈ നിയമത്തിൽ റബ്ബർ ബോർഡിനെ ഒരു റബ്ബർ സ്റ്റാമ്പ് ആക്കാനേ പരിപാടി ഇട്ടിരുന്നുള്ളൂ.
സഖാക്കൾ സുശീല ഗോപാലന്റെയും എ കണാരന്റെയും സ്മരണ പുതുക്കുന്ന ദിനമാണ് ഇന്ന്. സിപിഐ എമ്മിന്റെ ഉന്നത നേതാക്കളായിരുന്ന ഇരുവരും തൊഴിലാളിവർഗ നേതൃനിരയിലെ കരുത്തരായിരുന്നു. സ. സുശീല ഗോപാലൻ അന്തരിച്ചിട്ട് 21 വർഷവും സ. എ കണാരൻ വിട്ടുപിരിഞ്ഞിട്ട് 18 വർഷവുമാകുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അദാനി ക്യാപിറ്റലും തമ്മിൽ ഉണ്ടാക്കിയിരിക്കുന്ന ഒരു കരാർ നോക്കിക്കേ. കൃഷിക്കാരുടെ വായ്പാ ആവശ്യങ്ങൾ പരിശോധിച്ച് വായ്പാ കരാറുകളും അദാനി ഉണ്ടാക്കും. പണം എസ്ബിഐ നൽകും. പലിശ അദാനി നിശ്ചയിക്കും. തിരിച്ചടവ് ഉണ്ടായില്ലെങ്കിൽ 80 ശതമാനം എസ്ബിഐക്കു നഷ്ടം.
കർഷക- തൊഴിലാളി ഐക്യസമരം ശക്തമായി തുടരുന്നതിനൊപ്പം ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കണം. സംഘപരിവാറിന്റെ രാഷ്‌ട്രീയസമീപനവും തുറന്നുകാണിക്കണം.
ഭരണഘടനാമൂല്യങ്ങളെ പൂർണമായും തച്ചുതകർത്ത് ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനുള്ള ആർഎസ്എസ് അജണ്ട തീവ്രതയോടെ നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കോൺഗ്രസ് ഭരണത്തിലും ഭരണഘടന വെല്ലുവിളി നേരിട്ടിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ അത് കണ്ടതാണ്. എന്നാൽ, ഇന്ന് ഭരണഘടന പൂർണമായും ഇല്ലാതാക്കാനാണ് ശ്രമം.
മതേതര ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയ ബാബറി മസ്ജിദ് തകർക്കലിന് ഇന്ന് മുപ്പതാണ്ട് തികയുന്നു. ബാബറി മസ്ജിദ് 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ കർസേവകർ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകർത്ത് പള്ളിക്ക് സാരമായ കേടുപാടുകൾ വരുത്തി.
പൊതുവേ രാജ്യത്തിന്റെയും കേരളത്തിന്റെയും പുരോഗതിക്കൊപ്പം പ്രാദേശിക വികസനത്തിന്റെ നിർണായക സാധ്യതകൾ കൂടിയാണ് വിഴിഞ്ഞം തുറമുഖം തുറന്നിടുന്നത്. ഈ തുറമുഖം സംബന്ധിച്ച ചർച്ചകൾ മൂന്നു പതിറ്റാണ്ടായി നടക്കുകയും എല്ലാ രാഷ്ട്രീയ പാർടികൾക്കുമിടയിൽ അഭിപ്രായ സമന്വയം രൂപപെടുകയും ചെയ്തിട്ടുണ്ട്.
സിപിഐ എം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സഖാവ് പി ബി സന്ദീപ് കുമാറിനെ ആർഎസ്എസ് ക്രിമിനലുകൾ അരുംകൊല ചെയ്തിട്ട് ഇന്ന് (ഡിസംബർ 2) ഒരു വർഷം തികയുന്നു.
കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാർടികൾ തമ്മിലും വിഴിഞ്ഞത് ഒരു കണ്ടെയിനർ തുറമുഖം വേണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയവും ഉണ്ട്. അന്തർദേശീയ കപ്പൽ ചാലോട് ഏറ്റവും അടുത്ത് കിടക്കുന്ന ഒരു തീര ആഴക്കടൽ തുറമുഖത്തിന്റെ സാധ്യതകളാണ് ഇത്തരമൊരു അഭിപ്രായ സമന്വയത്തിലേക്ക് എല്ലാവരെയും എത്തിച്ചത്.
കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ബദലായി വൻ വികസന കുതിപ്പ് കേരളം നടത്തുകയാണ്. ഈ മുന്നേറ്റം അട്ടിമറിക്കാനാണ് നീക്കം. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ് സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യൻ ജനത ഇന്ന് ഭരണഘടനാ ദിവസമായി ആചരിക്കുകയാണ്. ഭരണഘടനാ നിർമാണസഭ മൂന്നു വർഷത്തോളം നീണ്ട ചർച്ചകളിലൂടെ തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചത് 1949 നവംബർ 26നായിരുന്നു. തുടർന്ന് 1950 ജനുവരി 26ന് ഭരണഘടനാപ്രകാരമുള്ള ഇന്ത്യൻ റിപ്പബ്ലിക് നിലവിൽ വന്നു.