സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയും പാർടി പോളിറ്റ് ബ്യുറോ അംഗവുമായ സ. പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായ സ. എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയും പാർടി പോളിറ്റ് ബ്യുറോ അംഗവുമായ സ. പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായ സ. എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. സഖാക്കളും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹം സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായിരുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിൽ.
സ. സീതാറാം യെച്ചൂരിയുടെ മൃതദേഹത്തിൽ സഖാക്കൾ ചെങ്കൊടി പുതപ്പിക്കുന്നു.
സിപിഐ എം ആസ്ഥാനമായ എകെജി ഭവനിൽ സഖാവ് സീതാറാം യെച്ചൂരിക്ക് പാർടി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മറ്റ് മുതിർന്ന നേതാക്കളും ആദരാഞ്ജലി അർപ്പിക്കുന്നു.
സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം സിപിഐ എമ്മിനും ജനാധിപത്യ മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. സഖാവ് സീതാറാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് പാർടി മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർടി പരിപാടികളും മാറ്റി വെക്കും.
എകെജി സെന്ററിൽ സ. സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് മുൻപിൽ സഖാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സിപിഐ എം ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എയിംസിന് വിട്ടുകൊടുക്കും. നിലവില്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം എംബാം ചെയ്യാനായി മാറ്റി. നാളെ (സെപ്റ്റംബർ 13) വൈകുന്നേരം 6.00 മണിവരെ ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ആർഎസ്എസുമായി ബന്ധപ്പെടാൻ സിപിഐ എം എഡിജിപിയെ അയച്ചുവെന്ന തരത്തിലുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണ്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. അത്തരക്കാർക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും. തെറ്റായ പ്രചാരണത്തിലൂടെ ഇടതുമുന്നണിയെ നിർജീവമാക്കാൻ കഴിയുമെന്നത് തെറ്റായ വിചാരമാണ്.
രാജ്യസഭ എംപി സ. ജോൺ ബ്രിട്ടാസ് വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി 25 ലക്ഷം രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ചു. വയനാട് ദുരന്തത്തെ തീവ്ര പ്രകൃതിക്ഷോഭമായി പ്രഖ്യാപിച്ച കേരള സർക്കാർ തീരുമാനം അംഗീകരിച്ച് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സ.
ആർഎസ്എസുമായി എല്ലാ കാലത്തും ബന്ധം പുലർത്തിയത് കോൺഗ്രസുകാരാണ്. കോൺഗ്രസ് ആർഎസ്എസുമായി സജീവമായ ബന്ധം പുലർത്തിയപ്പോൾ സിപിഐ എം ആർഎസ്എസിനെ പ്രതിരോധിക്കുകയായിരുന്നു. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റാണ്.
ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്. ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.