എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണ്. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ് ശ്രമം. എന്നാൽ എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത് ആർഎസ്‌എസ് ആണ്.

എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണ്. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ് ശ്രമം. എന്നാൽ എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത് ആർഎസ്‌എസ് ആണ്.
കേന്ദ്രം സാമ്പത്തികമായി ശ്വാസംമുട്ടിക്കുമ്പോഴും സംസ്ഥാനത്തിന്റെ ചെലവിൽ വൻ വർധനയാണ് ഉണ്ടായത്. രണ്ടാം പിണറായി വിജയൻ സർക്കാർ ചെലവ് വെട്ടിക്കുറയ്‌ക്കുന്നെന്ന് വിമർശിക്കുന്നവർക്കുള്ള മറുപടികൂടിയാണിത്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ പ്രതിവർഷ ശരാശരി ചെലവ് 1.20 ലക്ഷം കോടിയായിരുന്നു.
ന്യൂനപക്ഷ സംരക്ഷണം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജൻഡയാണ്. ഇത് പ്രീണനമാണെന്നു പറഞ്ഞ് ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തിൽ നടത്തുകയാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള പ്രശ്‌നമാണ്.
മലപ്പുറത്ത് നിപാ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സർക്കാർ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം സജ്ജമാണ്. നിപാ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു.
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) പാലക്കാട് ജില്ലാ സമ്മേളനം സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഡിവിഷൻ വിഭജിച്ച് മംഗളൂരു ഡിവിഷൻ രൂപീകരിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ. കെ രാധാകൃഷ്‌ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. തീരുമാനം നടപ്പാക്കിയാൽ പാലക്കാട് ഡിവിഷന്റെ പ്രവർത്തനത്തെ ബാധിക്കും.
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ക്രിസ്റ്റഫർ ജോയിയുടെ അമ്മയ്ക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം മന്ത്രി സ. വി ശിവൻകുട്ടി കൈമാറി.
പ്രിയപ്പെട്ട പ്രതിപക്ഷനേതാവേ,
രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും നിലനിർത്താനുള്ള ജനവിധിയാണ് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. അതിനുതകുന്ന ഐക്യധാര രൂപപ്പെടുത്താനും ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ഇടതുപക്ഷത്തിനായി. കേന്ദ്ര സർക്കാരിന്റെ കടുത്ത പ്രതികാര നടപടികളെ നേരിട്ടാണ് കേരളം ജനകീയ ബദൽ ഉയർത്തിയത്.
കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കും. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ടതാണ് കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌എൻഡിപിയും വർഗീയ നിലപാടാണ് സ്വീകരിച്ചത്.
കേന്ദ്ര സർക്കാരിന്റെ പി എം കെയേഴ്സ് എന്ന പദ്ധതി കേവലം പ്രചാരണത്തിന് വേണ്ടി മാത്രമാണെന്ന് തെളിഞ്ഞു. കോവിഡ് കാലത്ത് അനാഥമാക്കപ്പെട്ട കുട്ടികളെ സഹായിക്കാൻ ഉദ്ദേശിച്ച് ഉള്ളതാണെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ ഈ പദ്ധതിയിൽ ലഭിച്ച 51% അപേക്ഷകളും തള്ളി.
വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാക്കളിൽ ഒരാളും സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. വ്യാപാരികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്ത മികച്ച സംഘാടകനായിരുന്നു അദ്ദേഹം.
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കേറ്റ തിരിച്ചടിയും ഇന്ത്യ കൂട്ടായ്‌മയ്‌ക്കുണ്ടായ മുന്നേറ്റവും സജീവമായ ചർച്ചയായിട്ടുണ്ട്. ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്തതും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
സംസ്ഥാനത്തിൻ്റെ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംയുക്തമായി നിവേദനം നൽകാൻ എംപിമാരുടെ യോഗം തീരുമാനിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി സ. പിണറായി വിജയൻ വിളിച്ചു ചേർത്ത കേരളത്തില്‍ നിന്നുള്ള എംപി മാരുടെ യോഗത്തിലാണ് തീരുമാനം.
ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ നഷ്ടമായ ശുചീകരണ തൊഴിലാളി ജോയിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ. എം ബി രാജേഷ്, മേയർ സ. ആര്യ രാജേന്ദ്രൻ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.