സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗം താനൂരിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ സ്വാഗതസംഘ രൂപീകരണ യോഗം താനൂരിൽ സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള സ്വാഗത സംഘം രൂപീകരണ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 2025 ജനുവരി 21 മുതൽ 23 വരെ തളിപ്പറമ്പിലാണ് കണ്ണൂർ ജില്ലാ സമ്മേളനം.
ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്.
സിപിഐ എം മാരാരിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടമായ എകെജി സ്മാരക മന്ദിരം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പുന്നപ്ര സമരഭൂമിയിൽ നിർമ്മിച്ച സിപിഐ എം പുന്നപ്ര ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
78-ാമത് പുന്നപ്ര വയലാർ വാരാചരണത്തോട് അനുബന്ധിച്ച് പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പുഷ്പചക്രം അർപ്പിച്ചു.
സർക്കാർ ഓൺലൈൻ സേവനങ്ങൾ ഒരു കുടക്കീഴിലാക്കാൻ കേരളം ഒരുങ്ങുന്നു. ‘ഡിജിറ്റൽ കേരള ആർകിടെക്‌ചർ’ പദ്ധതിക്ക് കീഴിൽ യുഎസ്‌ഡിപി (യൂണിഫൈഡ് സർവീസ് ഡെലിവറി പ്ലാറ്റ്‌ഫോം) വികസിപ്പിക്കാൻ ഐടി മിഷന് അനുമതി ലഭിച്ചു.
പൂരം വെടിക്കെട്ട് നടത്തുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലത്തൂർ എംപി സ. കെ രാധാകൃഷ്ണൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കേന്ദ്ര സർക്കാർ സ്ഫോടകവസ്തു നിയമത്തിൽ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളുടെ പ്രധാന ആകർഷണവും ആചാരങ്ങളുടെ ഭാഗവുമായ വെടിക്കെട്ട് മുടങ്ങും. ഇത് അംഗീകരിക്കാനാവില്ല.
78- മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിൻ്റെ ഭാഗമായി വയലാറില് ചെങ്കൊടി ഉയര്ന്നു.
രണ്ട് വർഷംമുമ്പ് ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആചരിച്ചു. ഇപ്പോൾ ചൈനീസ് വിപ്ലവത്തിന്റെ 75-ാം വർഷം ചൈന ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ സാമ്പത്തികനിലയിലും സാമൂഹ്യക്ഷേമത്തിലും രണ്ടും രാജ്യങ്ങളും ഏതാണ്ട് ഒരുപോലെ പരിതാപകരമായ നിലയിലായിരുന്നു. എന്നാൽ ഇന്നോ?
സിഐടിയു എറണാകുളം മുൻ ജില്ലാ പ്രസിഡന്റും സിപിഐ എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സഖാവ് കെ ജെ ജേക്കബിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട് പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.
ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന് ആണ് അദ്ദേഹം വേർപിരിഞ്ഞത്.