കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.

കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിക്കാത്ത വിധത്തിലാണ് കേന്ദ്ര ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്. റബ്ബർ ഉൾപ്പെടെയുള്ളവയുടെ ഇറക്കുമതിച്ചുങ്കം ഉയർത്തി ആഭ്യന്തര റബ്ബർ കൃഷിയെ പരിരക്ഷിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല.
ദരിദ്ര ജനവിഭാഗങ്ങളും തൊഴിലാളികളും അനുഭവിക്കുന്ന പ്രശ്നങ്ങളൊന്നും കേന്ദ്ര സർക്കാരിന്റെ നയരൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളല്ല എന്ന് രാഷ്ട്രപതിയുടെ പ്രസംഗത്തിൽ നിന്നും കേന്ദ്രബജറ്റിൽ നിന്നും വ്യക്തമാണ്.
ഭരണഘടനാപരമായി സംസ്ഥാന ഭരണത്തിന്റെ തലവൻ ഗവർണറാണ്. ആ പദവിക്കനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുമെന്നാണ് പൗരസമൂഹം പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളത്തിലെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് അതിനു കഴിയുന്നില്ല എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും വ്യക്തമാക്കുന്നു.
കേന്ദ്രസർക്കാർ സംസ്ഥാനത്തിൽ നിന്നും പിടിച്ചുപറിക്കുകയാണ്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനെക്കുറിച്ച് കർണാടക മുഖ്യമന്ത്രിയും, മുതിർന്ന നേതാവ് പി ചിദംബരവും പറഞ്ഞ കാര്യമെങ്കിലും കോൺഗ്രസ് ഉൾക്കൊള്ളണം.
പൊള്ളയായ അവകാശവാദങ്ങളും ഊതിപ്പെരിപ്പിച്ച കണക്കുകളും കൊണ്ട് നിറച്ച രാജ്യത്തിന്റെ സാമൂഹിക യാഥാർഥ്യവുമായി പുലബന്ധമില്ലാത്ത ഒരു പ്രസംഗം മാത്രമായി രാഷ്‌ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം മാറി.
തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് ധാരണകൾ മറനീക്കി പുറത്ത് വന്നു; താമരയും കൈപ്പത്തിയും കൈകോർത്ത് തന്നെ
ബാബ്‌റി മസ്‌ജിദ് തകർത്തയിടത്ത് നിർമിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് രാജ്യത്ത് മതേതരത്വത്തിൻ്റെ മരണമണിയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പരിപാടിയാണ് അയോധ്യയിൽ നടന്നത്. ഭരണഘടനയുടേയും സുപ്രീംകോടതി വിധിയുടേയും ലംഘനമാണിത്.
മഹാത്മാ ഗാന്ധിയെ മതവർഗീയവാദികളുടെ കൊടുംഭീകരത വെടിവച്ചുകൊന്ന ദിനമാണിന്ന്. ഗാന്ധിയുടെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം സമാധാനവും സ്നേഹവും സാഹോദര്യവും ഐക്യവുമാണ്. ഇന്ത്യൻ ജനതയുടെ പാരസ്പര്യത്തിന്റെയും ദേശീയതയുടെയും പ്രവാചകനായ ഗാന്ധിജിയെ മതഭീകരതയ്ക്ക് സഹിക്കാനാവുമായിരുന്നില്ല.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വർഗീയ ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ദിനമാണിന്ന്. സാഹോദര്യത്തിലും സൗഹാർദ്ദത്തിലും സാമുദായിക മൈത്രിയിലും അധിഷ്ഠിതമായ ഒരു ഇന്ത്യക്കായി നിലകൊണ്ടതാണ് ഗാന്ധിജിയെ വർഗീയവാദികൾക്ക് അനഭിമതനാക്കിയത്.
ഉമ്മൻചാണ്ടി ഭരണം അവസാനിച്ചപ്പോൾ എത്രയായിരുന്നു സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശിഖ എന്നതായിരുന്നു ഇന്ന് നിയമസഭയിലെ തർക്കം. സത്യം പറയട്ടെ, എൽഡിഎഫ് 2016-ൽ അധികാരത്തിൽ വരുമ്പോൾ കുടിശിഖ എത്രയെന്ന് ഒരു എത്തും പിടിയുമില്ലാത്ത സ്ഥിതിയായിരുന്നു. ഓരോ പെൻഷന്റെയും നില വ്യത്യസ്തമായിരുന്നു.
തന്നെ ആക്രമിച്ചുവെന്നുൾപ്പെടെ ഗവർണർ പറയുന്ന മിക്കതും കളവാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായി. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്.
ഏത് അധികാരസ്ഥാനത്തിനും മേലെയാണ് നിയമമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിലാക്കണം. നിയമമാണ് സുപ്രീം. അത് കാണാനാകാത്ത നിർഭാഗ്യകരമായ നിലപാടാണ് ഗവർണറിൽ നിന്നുണ്ടായത്. ഗവർണറുടെ സുരക്ഷ സിആർപിഎഫിന് കൈമാറിയെന്നത് വിചിത്രമാണ്.
ജനാധിപത്യത്തെ അർഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്. വലിയ ജനപങ്കാളിത്തമാണ് സദസിലുണ്ടായത്. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരാനാണ് ഉദ്ദേശിക്കുന്നത്.
ഗവർണർ പദവി ആവശ്യമില്ലാത്തതാണെന്ന് കാണിച്ച് തരികയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ കേരളത്തിന് അപമാനമാണ്. ഗവർണറെ ഓർത്ത് നാട് ലജ്ജിച്ചു തല താഴ്ത്തുകയാണ്. ഗവർണർക്കെതിരെ ആദ്യമായി നടക്കുന്ന പ്രതിഷേധമല്ലിത്. ആദ്യമായാണ് ഒരു ഗവർണർ ഇങ്ങനെ പെരുമാറുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് പക്വതയില്ലാത്ത പെരുമാറ്റമാണ്. ഗവർണർ പ്രത്യേക നിലപാടാണ് കുറച്ചുകാലമായി സ്വീകരിച്ചുപോകുന്നത്. എന്താണ് ഗവർണർക്ക് സംഭവിച്ചതെന്ന് അറിയില്ല. ഇപ്പോൾ നടത്തുന്നത് കേരളത്തോടാകെയുള്ള വെല്ലുവിളിയാണ്. അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്.