കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം.

കേരളത്തിൻ്റെ വ്യവസായ മേഖലയുടെ കുതിപ്പിന് ഇന്ധനം പകരുന്നതാണ് ലാൻ്റ് പൂളിംഗ് സംബന്ധിച്ച് ധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ നിർദ്ദേശം.
ഫെബ്രുവരി 05 സഖാക്കൾ താഴയിൽ അഷറഫ്, ടി ചന്ദ്രൻ ദിനത്തിൽ അനുസ്മരണ പൊതുസമ്മേളനവും ബഹുജനറാലിയും പാനൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം.സ്വരാജ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി സ. പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിൽ ഡിഎംകെയും പങ്കെടുക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുഖ്യമന്ത്രി സ. പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ച ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദലുയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറി ധനമൂലധന ശക്തികള്‍ക്ക് അവസരമൊരുക്കുന്ന സമീപനമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെച്ചത്.
ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കൂട്ടരും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ആവർത്തിച്ച് ഉയർത്തിയ ചോദ്യമായിരുന്നു ഇത്. മറുപടി കർണാടകയിൽ നിന്ന് വന്നിട്ടുണ്ട്.
വികസനത്തിന്റെയും മാറ്റത്തിന്റെയും ഗുണഫലം നാട്ടിലെ ജനങ്ങൾക്കെല്ലാം ലഭിക്കണമെന്നാണ് സർക്കാരിന്റെ കാഴ്‌ചപ്പാട്.�കൂടുതൽ വികസനം ലക്ഷ്യമിടുന്നതും സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉതകുന്നതുമായ കാര്യങ്ങൾക്കാകും സംസ്ഥാന ബജറ്റിൽ മുൻഗണന.
പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ലാത്ത വാചകമേള ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചിട്ടുള്ളത്. എന്തിനും ഏതിനും അക്ഷരച്ചുരുക്കെഴുത്തുകൾകൊണ്ട് ആറാടുന്ന മോദിയുടെ ശൈലി ധനമന്ത്രിയും ഏറ്റെടുത്തു. അങ്ങനെയാണ് ജിഡിപിക്ക് ഒരു പുതിയ നിർവചനം കൊടുത്തിരിക്കുന്നത്.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധത്തിനായി കേരളം രാജ്യതലസ്ഥാനത്തേയ്ക്ക്.
തൃശൂർ ജില്ലയിലെ സിപിഐ എം താണിക്കുടം ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകിയ നാല് വീടുകളുടെ താക്കോൽ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. പി കെ ബിജു പങ്കെടുത്തു.
കേരളം മുന്നോട്ടുവച്ച മാതൃക ഏറ്റെടുത്ത് ഡെൽഹിയിൽ പ്രതിഷേധം നടത്താൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡെൽഹിയിലൊക്കെ പോയി സമരം ചെയ്യുന്നത് കൊണ്ടെന്ത് കാര്യമെന്ന് ചോദിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി കണ്ടുകാണില്ല.
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത് എൽഡിഎഫും സംസ്ഥാന സർക്കാരും തുടരുന്ന സമീപനത്തിനുള്ള അംഗീകാരമാണ്. ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ഇതെല്ലാം കണ്ണുതുറന്നുകാണണം. ഫെഡറൽ സംവിധാനം തകർക്കുകയാണ് ബിജെപി സർക്കാർ.
കേരള സർക്കാർ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രമന്ത്രി ശുദ്ധ കളവാണ് പറഞ്ഞത്. കേന്ദ്രമന്ത്രിമാരും ഗവർണറെ പോലെ കളവ് പറയുകയാണ്. കേരളത്തിന്റെ ഏറ്റവും പ്രധാന്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. അത് സംയുക്ത സംരംഭം എന്ന നിലയിലാണ് കൈകാര്യം ചെയ്യേണ്ടത്. ഏകപക്ഷീയമായി കേരളത്തിനെതിരെ ആരോപണം ഉന്നയിക്കുകയാണ്.
കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്നതാണ് കേന്ദ്ര ബജറ്റിൽ ഞാൻ കണ്ട ആശ്വാസം. ബജറ്റ് കമ്മി 5.8 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറച്ചുവെന്നുള്ളതാണ് അവരുടെ ഏറ്റവും വലിയ അവകാശവാദം. പക്ഷേ, നിയമം എന്താ? 3 ശതമാനത്തിനപ്പുറം പാടില്ല. കേന്ദ്രത്തിനായാലും സംസ്ഥാനത്തിനായാലും.
കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമാണ്. സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ല. ഇന്ത്യയിലാകെ സാമ്പത്തിക രംഗത്ത് ഒരു മരവിപ്പുണ്ട്, അത് കേരളത്തിലും ഉണ്ട്. കേന്ദ്രം മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കണമായിരുന്നു. വലിയ പ്രതീക്ഷയോടെയാണ് കേരളവും കാത്തിരുന്നത്.
കേരളത്തിന് കേന്ദ്ര ബജറ്റിൽ ഒന്നുമില്ല. എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ബജറ്റ്. ബജറ്റിൽ നിരാശയില്ലാത്തത് അംബാനിയും അദാനിയും പോലുള്ളവർക്കു മാത്രമാണ്. അവർക്കായി കരാർപ്പണിയെടുക്കുകയാണ് കേന്ദ്രസർക്കാർ. ജനങ്ങളെ പറ്റിക്കാൻ നരേന്ദ്ര മോദി ഇതുവരെ ചെയ്തുവന്ന കാര്യങ്ങൾ ഈ ബജറ്റിലും കാണാം.