Skip to main content

ലേഖനങ്ങൾ


ജനാധിപത്യത്തെ തകർത്ത്‌ രാജ്യത്ത് സർവാധിപത്യം മേധാവിത്വം സ്ഥാപിക്കുന്നു

സ. എം എ ബേബി | 14-02-2024

ജനാധിപത്യത്തെ തകർത്തുകൊണ്ട്‌ സർവാധിപത്യം മേധാവിത്വം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്‌ ഇന്ത്യയില്‍ ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗത്ത് കാണുന്നത്. സർവാധികാരികളായ ഭരണാധികാരികൾ അഹങ്കാരത്തിന്റെ ചിത്രങ്ങളായി നമ്മുടെ മുന്നിലുണ്ട്‌.

കൂടുതൽ കാണുക

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ കേന്ദ്രസർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 13-02-2024

കേരളത്തിന്‌ അർഹമായ സാമ്പത്തിക വിഹിതം നൽകാതെ അവഗണിക്കുക വഴി കേന്ദ്രസർക്കാർ ജനങ്ങളെയാണ്‌ വെല്ലുവിളിക്കുന്നത്. ഏഴ്‌ കൊല്ലം കൊണ്ട്‌ നമുക്ക്‌ കിട്ടേണ്ട 1,07,500 കോടി രൂപയാണ്‌ കേന്ദ്രസർക്കാർ നിഷേധിച്ചത്‌.

കൂടുതൽ കാണുക

നികുതി വരുമാനത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുമ്പോഴും അർഹമായ കേന്ദ്ര വിഹിതം നിഷേധിക്കപ്പെടുന്നതിന്റെ ഭാഗമായുള്ള സാമ്പത്തിക ബുദ്ധിമുട്ട് സംസ്ഥാനത്ത് രൂപപ്പെടുന്നു

സ. കെ എൻ ബാലഗോപാൽ | 13-02-2024

കേരളത്തിന്റെ വലിയ കുതിച്ചുചാട്ടത്തിനുള്ള കർമപരിപാടിയാണ്‌ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റായി നിയമസഭയിൽ അവതരിപ്പിച്ചത്‌. സാമ്പത്തിക രംഗത്ത്‌ രാജ്യമാകെ മരവിപ്പുണ്ട്‌. ഇത്‌ നേരിടാൻ സർക്കാർ ചെലവ്‌ ഉയർത്തുകയാണ്‌ പ്രധാനപ്പെട്ട ആയുധം.

കൂടുതൽ കാണുക

പ്രധാനമന്ത്രി വിളിച്ചപ്പോള്‍ പോയവര്‍ മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്ന്‌ ബഹിഷ്കരിച്ചതെന്തിന്‌ ?

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 13-02-2024

തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ട്‌ കോൺഗ്രസിൽനിന്നടക്കം വിവിധ പാർടികളിൽനിന്ന്‌ ആളെ കൊണ്ടുപോകുന്നത്‌ ബിജെപിയുടെ ഉൾഭയമാണ്‌ കാണിക്കുന്നത്. കമൽനാഥ്‌, അശോക്‌ ചവാൻ അടക്കമുള്ളവർ പോകുന്നതായി വാർത്തവരുന്നു. കോടികൾ ഇറക്കിയാണ്‌ ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കുന്നതും ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കുന്നതും.

കൂടുതൽ കാണുക

എക്‌സാലോജിക് വീണ്ടുമുയര്‍ത്തുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 12-02-2024

എക്‌സാലോജിക് വീണ്ടുമുയർത്തുന്നത് രാഷ്ട്രീയ പ്രേരിതമാണ്. തെരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നിൽ കൃത്യമായ അജണ്ടയാണ്.

കൂടുതൽ കാണുക

റേഷൻ കടകളിലെ മോദി ബ്രാൻ്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി

സ. പിണറായി വിജയൻ | 12-02-2024

റേഷൻ കടയിലെ മോദി ബ്രാൻ്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയാണ്. കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും നടപ്പാക്കാന്‍ വിഷമമാണെന്നും കേരളം അറിയിക്കും. റേഷൻ കടയ്ക് മുന്നിൽ മോഡിയുടെ സെൽഫി പോയിന്റ് കേരളത്തിൽ സ്ഥാപിക്കില്ല. ദീര്‍ഘകാലമായി റേഷന്‍ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

കൂടുതൽ കാണുക

ഡൽഹി കണ്ടത്‌ കേരളത്തിന്റെ പോരാട്ടവീര്യം

സ. എ വിജയരാഘവൻ | 11-02-2024

ഇരുട്ടുനിറഞ്ഞ കാലഘട്ടത്തിലെ ഭരണാധികാരികളോട്‌ പോരാടാനുള്ള കരുത്താണ്‌ കേരളത്തെ വേറിട്ടുനിർത്തുന്നത്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സമരം രാജ്യം ഏറ്റെടുക്കുകയായിരുന്നു. കേരളത്തിൽ ഇടതുപക്ഷമുണ്ടെന്നതാണ്‌ ജനങ്ങളുടെ ആശ്വാസം.

കൂടുതൽ കാണുക

കേരള വികസനത്തിന് ആധുനിക വിജ്ഞാനങ്ങൾ സ്വായത്തമാക്കണം അത് ഉൽപ്പാദനരംഗത്ത് പ്രയോഗിക്കണം അതുവഴി ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിക്കണം

സ. പുത്തലത്ത് ദിനേശൻ | 11-02-2024

മാനവ വികസന സൂചികയുടെ കാര്യത്തിലും സുസ്ഥിര വികസന നേട്ടങ്ങൾ കൈവരിക്കുന്നതിലും ദാരിദ്ര്യനിർമാർജനം, ആളോഹരി വരുമാനം തുടങ്ങിയവയിലുമെല്ലാം രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം നിലനിന്നുവരികയാണ്.

കൂടുതൽ കാണുക

വോട്ട്‌ ബാങ്ക്‌ നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നു

സ. സീതാറാം യെച്ചൂരി | 11-02-2024

വോട്ട്‌ ബാങ്ക്‌ നിറയ്ക്കാൻ ഭാരതരത്നപോലുള്ള പരമോന്നത ബഹുമതികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. കർപ്പൂരി താക്കൂറിന്‌ ഭാരതരത്ന നൽകിയപ്പോൾ നിതീഷ്‌ കുമാർ ബിജെപിയിലെത്തി. ചരൺ സിങ്ങിന്‌ പുരസ്കാരം നൽകി കൊച്ചുമകൻ ജയന്ത്‌ സിങ്ങിന്റെ ആർഎൽഡിയെ ഒപ്പം നിർത്താൻ ശ്രമിക്കുന്നു.

കൂടുതൽ കാണുക

മോദിയുടെ വിരുന്നിൽ പ്രേമചന്ദ്രൻ, കോൺഗ്രസ് നിലപാട് വ്യക്തമാക്കണം

സ. എളമരം കരീം എംപി | 11-02-2024

നരേന്ദ്രമോദിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തതിൽ കോൺ​ഗ്രസ് നിലപാട് വ്യക്തമാക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ എന്ന് സംശയിക്കണം.

കൂടുതൽ കാണുക

പ്രധാനമന്ത്രിയുടെ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ്‌ ബിജെപി അന്തർധാരയുടെ തെളിവ്‌

സ. ഇ പി ജയരാജൻ | 11-02-2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിലേക്ക്‌ ക്ഷണിക്കപ്പെട്ട എട്ടിൽ ഒരാളായി ആർഎസ്‌പി നേതാവ്‌ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്തത്‌ യുഡിഎഫ്‌–ബിജെപി അന്തർധാരയ്ക്ക്‌ തെളിവാണ്. ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര എന്താണെന്ന്‌ വ്യക്തമാക്കണം.

കൂടുതൽ കാണുക

ഇന്ത്യയിലെ പുതിയ തലമുറയ്ക്ക്‌ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കണമെങ്കിൽ ബഹുമുഖപോരാട്ടം വേണ്ടിവരും

സ. എം എ ബേബി | 11-02-2024

ഇന്ത്യയിലെ പുതിയ തലമുറയ്ക്ക്‌ ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കണമെങ്കിൽ ബഹുമുഖപോരാട്ടം വേണ്ടിവരും. എതിർക്കുന്നവർക്കെതിരേ ആരോപണങ്ങൾ കെട്ടിച്ചമച്ച്‌ നീതിന്യായ വ്യവസ്ഥയെപ്പോലും കബളിപ്പിക്കുന്ന ഭരണമാണ്‌ ഇന്ത്യയിൽ ഇപ്പോഴുള്ളത്.

കൂടുതൽ കാണുക

കേന്ദ്രം കേരളത്തിന് ധാരാളം പണം നൽകിയെന്ന കേന്ദ്ര ധനമത്രിയുടെ കണക്കുകൾ തെറ്റ്

സ. കെ എൻ ബാലഗോപാൽ | 10-02-2024

കേരളത്തിന്‌ ധാരാളം പണം നൽകിയെന്നുപറഞ്ഞ്‌ കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച കണക്കുകൾ തെറ്റാണ്. വസ്‌തുതാപരമല്ലാത്ത കണക്കുകളാണ്‌ കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ചത്. 2014 മുതൽ 2024 വരെ എൻഡിഎ സർക്കാർ 1,50140 കോടി രൂപ കേരളത്തിന്‌ നൽകിയെന്നാണ്‌ കേന്ദ്രധനമന്ത്രി അവകാശപ്പെടുന്നത്‌.

കൂടുതൽ കാണുക

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജം

സ. ഇ പി ജയരാജൻ | 10-02-2024

ലോക്സഭാ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐ എം 15 സീറ്റിലും സിപിഐ നാല് സീറ്റിലും കോട്ടയത്ത് കേരള കോൺ​ഗ്രസ് എമ്മും മത്സരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം എല്‍ഡിഎഫ് മുന്നണിക്ക് ഉണ്ടാകും.

കൂടുതൽ കാണുക

സമരത്തിലേക്ക് ക്ഷണിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ല, കേരള വിരുദ്ധരായ യുഡിഎഫിനെ ജനം തിരിച്ചറിയും

സ. ഇ പി ജയരാജൻ | 10-02-2024

കേരളത്തിന് വേണ്ടിയുള്ള സമരത്തില്‍ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം പങ്കെടുക്കാന്‍ തയാറായില്ല. യുഡിഎഫ് പ്രവര്‍ത്തിക്കുന്നത് കേരള വിരുദ്ധമായാണ്, ഇത് വൈകാതെ ജനം തിരിച്ചറിയും. ഡല്‍ഹി സമരം ചരിത്ര സംഭവമായി മാറി. ഡല്‍ഹിയില്‍ നടന്നത് കേന്ദ്രത്തിനെതിരെയുള്ള താക്കീതാണ്.

കൂടുതൽ കാണുക