കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമമുയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കേരളത്തെ ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽപ്പറത്തി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമമുയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കേരളത്തെ ഫെഡറൽ തത്വങ്ങളെയാകെ കാറ്റിൽപ്പറത്തി ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ അടിയന്തര ആവശ്യത്തേക്കാൾ യുഡിഎഫിന് പ്രധാനം രാഷ്‌ട്രീയ താൽപ്പര്യമാണ്. ഡൽഹി സമരത്തിനില്ലെന്ന അവരുടെ തീരുമാനത്തിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. യോജിച്ച സമരത്തിനാണ് സർക്കാർ അഭ്യർഥിച്ചതെങ്കിലും രാഷ്‌ട്രീയകാരണങ്ങളാൽ പങ്കെടുക്കുന്നില്ല എന്നാണ് പ്രതിപക്ഷം പറഞ്ഞത്.
അഗാധമായ മാനവികതയാലും ലളിതമായ ജീവിതത്താലും നിസ്വരായ മനുഷ്യരോടുള്ള കരുതലാലും പ്രചോദിതമായിരുന്നു സഖാവ് ലെനിന്റെ ജീവിതം. വിനീതമായ സമർപ്പണബോധത്തിന്റെ എക്കാലത്തെയും വലിയ മാതൃകയായും വിപ്ലവപരമായ രാഷ്ട്രീയജാഗ്രതയുടെ നിതാന്ത സ്മാരകമായും ലെനിൻ മാറി.
കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരായി മലയാളികൾ നാടിനുവേണ്ടി കൈകോർത്ത കാഴ്ച ആവേശഭരിതമാണ്. കാസർകോട് റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്.
കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കും കേരളത്തിലെ ജനങ്ങളോട് കാണിക്കുന്ന നീതികേടിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ സംഘടിപ്പിച്ച ബഹുജന സമരങ്ങളുടെ തുടർച്ചയായി ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചു.
പുതിയൊരു ലോകക്രമം എന്ന സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ചിട്ട് 1924 ജനുവരി 21ന് ജീവിതത്തിൽനിന്ന് വിടവാങ്ങുമ്പോൾ ലെനിന് 54 വയസ്സ് കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളൂ. 1870 ഏപ്രിൽ 22ന് തുടങ്ങിയ ആ ജീവിതയാത്ര താരതമ്യേന ഹ്രസ്വമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ ലോകചരിത്രത്തെ വഴിതിരിച്ചുവിട്ടവരിൽ വി ഐ ലെനിൻ എന്ന വ്ളാദിമിർ ഇലിയ്‌ച്ച് ഉല്യാനോവിനോളം പ്രാധാന്യമുള്ള മറ്റൊരാളെ നമുക്ക് കാണാനാകില്ല.
സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം ബിജെപി തെരഞ്ഞെടുപ്പിന് ഇന്ധനമായി ഉപയോഗിക്കുകയാണ്. പൂര്‍ത്തിയാവാത്ത രാമക്ഷേത്രമാണ് വരാനിരിക്കുന്ന തെരഞ്ഞടുപ്പ് ലക്ഷ്യം വെച്ച് ഉദ്ഘാടനം ചെയ്യാവന്‍ പോവുന്നത്. വിശ്വാസത്തിന്റെ മറവിൽ അമ്പല നിര്‍മ്മാണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങളിൽ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. മലയാളികൾ ഇല്ലാത്ത ഒരിടവും ലോകത്തില്ല എന്നും മലയാളിയുടെത് ഗ്ലോബൽ ഫൂട് പ്രിന്റാണ്. ലോകത്താകെയുള്ള മലയാളികൾ ശ്രദ്ധിക്കുന്നു എന്നതാണ് കോൺക്ലേവിന്റെ പ്രത്യേകത.
ലെനിനെ ആദ്യമായി നേരിൽക്കണ്ട അനുഭവം എം എൻ റോയി ആത്മകഥയിൽ വിവരിക്കുന്നുണ്ട്. റഷ്യക്കാർ പൊതുവെ സമയത്തെ ബഹുമാനിക്കാത്തവരാണെന്ന് സൂചിപ്പിക്കുന്ന റോയി, ലെനിൻ അതിൽനിന്ന് വ്യത്യസ്തനാണെന്നും കൃത്യനിഷ്ഠതയുടെ കാര്യത്തിൽ വേണമെങ്കിൽ ലെനിൻ റഷ്യക്കാരനല്ലെന്നുവരെ പറയാമെന്നും നർമത്തോടെ പറയുന്നു.
2024 ജനുവരി 21 ന് സഖാവ് ലെനിന്റെ നൂറാം ചരമ ശതാബ്‌ദിയാണ്. ലോകത്തെ വിപ്ലവസ്വപ്നങ്ങൾക്ക് നിറംപകർന്ന മഹാനായ നേതാവിന്റെ ഓർമ ദിനം. ആധുനിക മാനവിക ചരിത്ര പുരോഗതിക്ക് ലെനിൻ നൽകിയ സംഭാവന സമാനതകളില്ലാത്തതാണ്.
ഇന്ത്യയിലെ മതേതര ജനാധിപത്യ ഐക്യം തകർക്കുന്ന നടപടികളാണ് ബിജെപിയും സംഘപരിവാറും നിരന്തരമായി നടത്തുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തിയത്. നിലവിലെ ബിജെപി സർക്കാർ അതിന് ഗതിവേഗം പകരുന്ന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.
ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 15 വർഷമാകുന്നു. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു അദ്ദേഹം.
പ്രളയകാലത്തും കോവിഡിലും ഒരുമിച്ചുനിന്ന മാതൃക കേരളത്തോടുള്ള കേന്ദ്രഅവഗണനയിലും പ്രതിഫലിക്കണം. പള്ളി പൊളിച്ച് അമ്പലം പണിയുന്നതല്ല വികസനം. പള്ളിയും അമ്പലവും ഒരുപോലെ നിലനിർത്താൻ കഴിയുന്നിടത്താണ് വികസനവഴി തുറക്കുന്നത്. അതിനു മാതൃക കേരളമാണ്.