Skip to main content

ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ വിവസ്ത്രകരാക്കി പരസ്യമായി നടത്തിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ മനുഷ്യത്വമുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. രണ്ട് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മെയ് 4 നാണ് എന്നാണ് പറയുന്നത്. എന്നാൽ സംഭവം നടന്നിട്ട് രണ്ട് മാസത്തിൽ അധികമായിട്ടും വീഡിയോ പരസ്യമായതിനു ശേഷം മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായത് എന്നത് മണിപ്പൂരിലെ പ്രശ്നങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതാണ്.
മെയ് ആദ്യ വാരം ആരംഭിച്ച അക്രമത്തിൽ ഇതുവരെ നൂറ്റി അൻപതിലധികം പേർ കൊല്ലപ്പെട്ടിട്ടും അക്രമത്തെ നിയന്ത്രിക്കാനൊ കുറ്റക്കാർക്ക് എതിരെ കർശന നടപടി എടുക്കാനോ ബിജെപി നേതൃത്വം നൽകുന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല എന്നത് ഗുരുതരമായ വീഴ്ചയാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇടപെട്ടില്ലെങ്കിൽ വിഷയത്തിൽ നേരിട്ട് ഇടപെടേണ്ടി വരുമെന്ന് ഇന്നലെ ബഹു. സുപ്രീം കോടതിക്ക് പറയേണ്ടി വന്നത് നാം കണ്ടു.
സങ്കുചിതമായ മതരാഷ്ട്ര വാദത്തിന്റെ പ്രത്യയശാസ്ത്രം ഒരു സമൂഹത്തെ എത്രമാത്രം അപരിഷ്കൃതരാക്കും എന്നതിന്റെ തെളിവാണ് മണിപ്പൂരിൽ നിന്നും പുറത്ത് വരുന്നത്. ന്യൂനപക്ഷങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാം എന്ന സംഘപരിവാർ ചിന്തയുടെ പ്രയോഗമാണിപ്പോൾ മണിപ്പൂരിൽ നടക്കുന്നത്.
കർഷക സമരത്തിലും, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭത്തിലും, മണിപ്പൂരിലും എല്ലാം പ്രതിരോധത്തിന്റെ മുൻപന്തിയിൽ നിർണ്ണായ ശക്തിയായി സ്ത്രീകൾ ഉള്ളതായി നമുക്ക് കാണാം. സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന സ്ത്രീ വിരുദ്ധ പ്രത്യയശാസ്ത്രത്താൽ നയിക്കുന്ന സംഘപരിവാറിന് ഇത് സഹിക്കാൻ കഴിയുന്നതിനു അപ്പുറത്താണ്. ഈയൊരു പശ്ചാത്തലത്തിൽ കൂടി വേണം മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തെ കാണാൻ.
സംഘപരിവാറിന്റെ ജാതി കേന്ദ്രീകൃതമായ മനുഷ്യത്വ വിരുദ്ധ പദ്ധതി തിരിച്ചറിയാതെ അവരുടെ വാചാടോപങ്ങളിൽ വീഴുന്നവർക്ക് കാലം സമ്മാനിക്കുന്നത് എന്ത് ജീവിതമാണ് എന്നത് കൂടിയാണ് മണിപ്പൂർ നമ്മളെ പഠിപ്പിക്കുന്നത്. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യത്തെ വേണ്ടവിധത്തിൽ മനസിലാക്കാതെ, അവരുടെ പുറംപൂച്ചുകളിൽ തെറ്റിദ്ധരിക്കപ്പെട്ടോ അധികാരത്തോട് ചേർന്ന് നിൽക്കാനുള്ള താല്പര്യം കൊണ്ടോ കേരളീയ സമൂഹത്തിലും ചിലർ മുൻകാലങ്ങളിൽ ഇല്ലാത്തവിധം അവരോടൊപ്പം ചേരാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അക്കൂട്ടർക്കുമുള്ള പാഠമാണ് മണിപ്പൂർ.
മണിപ്പൂരിൽ ഇപ്പോൾ സംഘപരിവാർ നേതൃത്വത്തിൽ നടക്കുന്ന വംശഹത്യയെ എന്ത് വിലകൊടുത്തും ചെറുക്കുക എന്നത് സമകാലീന ഇന്ത്യയിലെ ജനാധിപത്യവാദികളുടെ അടിയന്തര ചുമതലയാണ്. ആ ചുമതല നമുക്ക് നിറവേറ്റേണ്ടതുണ്ട്.

കൂടുതൽ ലേഖനങ്ങൾ

ഇ ഡി പരിശോധന പിണറായി വിജയനെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കൽ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷ നേതാവ് സ. പിണറായി വിജയന്റെ വസതിയിൽ നടക്കുന്ന ഇ ഡി പരിശോധന അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണ്. കോടതി തന്നെ പലതവണ സ. പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ തുടരുകയാണ്.

ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം

ക്യൂബയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന സാമ്രാജ്യത്വ ഭീഷണികൾക്കും നീക്കങ്ങൾക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി, ഡൽഹിയിലെ സുർജിത് ഭവനിൽ ചേരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം. ക്യൂബൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐകകണ്ഠ്യേന പ്രമേയം പാസാക്കി.

സഖാവ് എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയം

സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം സ. എ വിജയരാഘവൻ എസ്‌ഡിപിഐ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അപലപനീയമാണ്. സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. ഗഫൂർ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ്‌ സ.

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എറണാകുളം പാര്യത്ത്‌ കാവ്‌ പട്ടികജാതി ഉന്നതിയില്‍ പൊലീസ്‌ വീടുകളില്‍ കയറി നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി താമസിക്കുന്ന 8 കുടുംബങ്ങളെയാണ്‌ കോടതി ഉത്തരവിന്റെ പേര്‌ പറഞ്ഞ്‌ വീടുകളില്‍ നിന്നും പുറത്താക്കാനുള്ള ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്‌.