രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്വേഷത്തിന്റെ പുക ഉയരുമ്പോൾ കേരളം ഒരുമയുടെ പ്രതീകമായി നിലകൊള്ളുകയാണ്. സാംസ്കാരിക വൈവിധ്യത്തിന് നേരെ ഇപ്പോൾ രാജ്യമെങ്ങും കടുത്ത ആക്രമണം നടക്കുകയാണ്. വൈവിധ്യത്തെ ഏകത്വമാക്കാൻ ശ്രമിച്ചാലുണ്ടായാലുള്ള ഫലമാണ് മണിപ്പൂരിൽ ഉൾപ്പെടെ കാണുന്നത്. സാംസ്കാരികവുമായ ബഹുസ്വരതയ്ക്കും അതിന്റെ സംരക്ഷണത്തിനും വർധിച്ച പ്രാധാന്യമുള്ള കാലത്താണ് നാം കഴിയുന്നത്. ഇതിന് നേരെയുളള കടുത്ത ആക്രമണങ്ങൾ നമ്മെ വേദനിപ്പിക്കുന്ന കാര്യമാണ്. ഇത് സ്വയമേ ഉണ്ടായിവരുന്നതല്ല. മണിപ്പൂരിൽ നിന്നടക്കം ഇത്തരം വാർത്തകളാണ് വരുന്നത്. ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങളുടെ ഫലമായിട്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
