ഹരിയാനയിൽ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷങ്ങൾക്കെതിരായ സംഘടിതമായ ആക്രമണമാണ്. വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാരിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’ ആണ് നടക്കുന്നത്. നൂഹ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി വീടുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. മൂന്ന് ദിവസത്തിനുളളില്‍ നിരവധി കുടിലുകളും വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി. നൂഹില്‍ ഷഹീദ് ഹസന്‍ ഖാന്‍ മേവാത്ത് മെഡിക്കല്‍ കോളേജിന് മുന്നില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കം ഇരുപത്തഞ്ചോളം വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചു. ന്യൂനപക്ഷ വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ നീക്കമാണ് ഹരിയാനയില്‍ നടക്കുന്നത്. ഹരിയാനയിൽ കലാപം അടിച്ചമർത്തുന്നതിന്റെ പേരിൽ നടക്കുന്ന ന്യൂനപക്ഷവേട്ട അപലപനീയമാണ്.
