Skip to main content

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്നു

കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. കിഫ്ബി മികച്ച വിശ്വാസ്യതയിലാണു നിലനില്‍ക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രത്തിന്റെ സമീപനം തടസമായി വരുന്നു. കിഫ്ബി മുഖേന എടുക്കുന്ന വായ്‌പ സര്‍ക്കാരിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്‌പ കേന്ദ്ര സര്‍ക്കാരിന്റെ വായ്‌പയായി കണക്കാക്കുന്നില്ല. അത്തരം ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനു വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍ക്കു വേണ്ടി എടുക്കുന്ന വായ്‌പകള്‍ കേന്ദ്ര സര്‍ക്കാരിന്റെ വായ്‌പയായി കണക്കാക്കുന്നില്ല. അവിടെ അങ്ങനെയാകാം, എന്നാല്‍ ഇവിടെ വരുമ്പോള്‍ കിഫ്ബി എടുക്കുന്ന വായ്‌പ സംസ്ഥാന സര്‍ക്കാരിന്റെ വായ്‌പയായി കണക്കാക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് പക്ഷപാതപരമായ നിലപാടാണ്. നമ്മുടെ സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അതിക്രൂരമായ അവഗണനയുടെ ഭാഗം കൂടിയാണ്.

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.