നാടിനെ പിന്നോട്ടടിപ്പിക്കാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായി ശ്രമിക്കുന്ന ശക്തികളുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരളമാണ് എൽഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നത്. ശാസ്ത്രചിന്തയും സഹജാവബോധവും പൗരബോധവും വളർത്തുന്നതും ജനാധിപത്യമൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടുന്നതുമായ ഇടമായാണ് നവകേരളത്തെ വിഭാവനം ചെയ്യുന്നത്. അത് യാഥാർഥ്യമാക്കുന്നതിൽ വരുംതലമുറയ്‌ക്ക് സുപ്രധാന പങ്ക് വഹിക്കാനുണ്ട്.
