ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണ്. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും.

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച വിദ്യാർത്ഥിയുടെ വിദ്യാഭ്യാസമേറ്റെടുക്കാൻ കേരളം തയ്യാറാണ്. കുട്ടിയുടെ രക്ഷിതാക്കൾ തയ്യാറായാൽ എല്ലാവിധ സഹായങ്ങളും കേരളം നൽകും.
വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിന്റെയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന വാർത്തയാണ് ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നിന്നും വന്നിരിക്കുന്നത്.
മഹാത്മാ അയ്യൻകാളിയുടെ 160-ാം ജന്മവാർഷികമാണ് ഇന്ന്. തിരുവനന്തപുരം വെങ്ങാനൂരിൽ അയ്യൻ – മാല ദമ്പതികളുടെ മകനായി 1863 ആഗസ്റ്റ് 28നാണ് അദ്ദേഹം ജനിച്ചത്. പോരാട്ടത്തിന്റെയും ധീരതയുടെയും മാതൃകയായ അദ്ദേഹം ജാതി മേധാവിത്വത്തിനെതിരെ നടത്തിയ സമരങ്ങൾ ശ്രദ്ധേയമായിരുന്നു.
ഇന്ന് മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം. കേരളത്തിന്റെ നവോത്ഥാന നായകരിൽ അയ്യൻകാളിയുടെ സ്ഥാനം അനുപമമാണ്. ജാതിവ്യവസ്ഥയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അയ്യൻകാളി തൊഴിലാളികളുടേയും സ്ത്രീകളുടേയും അവകാശങ്ങളേയും അതോടൊപ്പം ചേർത്തു വച്ച് വർഗസമരത്തിന്റെ ആദ്യപാഠങ്ങൾ നമുക്കു പകർന്നു തന്നു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് കുറേക്കാലമായി ഉത്തർപ്രദേശിൽ നിന്ന് വരുന്നത്. ഒരു അദ്ധ്യാപിക മുസ്‌ലിം വിഭാഗത്തിൽ പെട്ട ഒരു കുട്ടിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിക്കുന്നതും ആ കുട്ടിയെ മതത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്.
പുതുപ്പള്ളിയിൽ മണ്ഡലത്തിന്റെ വികസനം ചർച്ച ചെയ്യാനായി ഇടതുമുന്നണി സ്ഥാനാർഥി യുഡിഎഫ് സ്ഥാനാർത്ഥിയെ ക്ഷണിച്ചുവെങ്കിലും യുഡിഎഫ് അതിനെ പരിഹസിക്കുകയും ഒഴിഞ്ഞു മാറുകയുമായിരുന്നു. ഒടുവിൽ വികസനം ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെസി വേണുഗോപാൽ തന്നെ വന്നതിൽ ഏറെ സന്തോഷം തോന്നുന്നു.
ചന്ദ്രയാൻ മിഷൻ വിജയിച്ച സാഹചര്യത്തിൽ ബെംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ ഇല്ലാതിരുന്നത് ശാസ്ത്രവും ശാസ്ത്രബോധവുമാണ്. മതം മാത്രമാണ് അദ്ദേഹം ശാസ്ത്രജ്ഞരോട് സംസാരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് യൂണിയൻ വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുതിയ കരിക്കുലം ഫ്രെയിംവർക്ക് പ്രകാരമുള്ള പുതിയ സിലബസ് തീരുമാനിക്കാനുള്ള കമ്മിറ്റികളുടെ യോഗം വിളിച്ചു കൂട്ടിയത്. ആ യോഗത്തിൽ അദ്ദേഹം പറഞ്ഞു,
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ നടന്ന സംഭവം ഞെട്ടിക്കുന്നതാണ്. നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വർഗീയത. അധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകണം.
വയനാട് മാനന്തവാടി കണ്ണോത്തുമലയ്ക്ക്സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 പേർ മരിച്ച സംഭവം അത്യന്തം ദുഃഖകരമാണ്. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഓണക്കാലത്തും കേരളം തെരഞ്ഞെടുപ്പ് ചർച്ചയിലാണ്. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ് ഇതിനു കാരണം. ഓണാഘോഷവും മണർകാട് എട്ട് നോമ്പ് പെരുന്നാളും അയ്യൻകാളി ജയന്തിയും ശ്രീനാരായണഗുരു ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ഒന്നും പരിഗണിക്കാതെയാണ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി സ. വി ശിവൻകുട്ടി അധ്യക്ഷനായി.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്.
ഏഴ് വര്‍ഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസമുന്നേറ്റത്തിലാണ്. ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
സിപിഐ എം പാര്‍ട്ടി പഠന കേന്ദ്രമായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ പാര്‍ട്ടി പഠന ക്ലാസ് നടത്താന്‍ അനുമതിയില്ലെന്ന് ഇന്നലെ രാത്രിയോടെയാണ് ഡൽഹി പൊലീസ് അറിയിച്ചത്. എന്നാല്‍ ക്ലാസുമായി മുന്നോട്ട് പോകാന്‍ തന്നെ പാര്‍ട്ടി തീരുമാനിച്ചു.