ഇന്റർനെറ്റ് സേവനങ്ങൾ എന്നും പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിച്ചവരാണ് കെ ഫോണിനെ എതിർക്കുന്നത്. കെ ഫോണിന്റെ വരവോടെ വലിയമാറ്റങ്ങളാണ് ഉണ്ടാകാൻപോകുന്നത്. സർക്കാർ സേവനങ്ങൾ കൂടുതൽ വേഗത്തിലാകും. ഗവേഷണ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഗുണമേന്മയുള്ളതുമായി മാറും.
