ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ്. ഇതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിനാണ് ലഭിച്ചത്. 138 കോടി രൂപ മാത്രമാണ് ഇതിനായി കേന്ദ്രം നൽകുന്നത്. എന്നാൽ കേരള സർക്കാർ ഒരുവർഷം ഇതിനായി ചിലവഴിക്കുന്നത് 1800 കോടി രൂപയാണ്.
